Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightകുന്ന്യോറമല...

കുന്ന്യോറമല മണ്ണിടിച്ചിൽ; ഇരുഭാഗത്തും കോൺക്രീറ്റ് മതിലുകൾ സ്ഥാപിക്കും

text_fields
bookmark_border
landslide
cancel
camera_alt

കു​ന്ന്യോ​റ​മ​ല​യി​ൽ മ​ണ്ണി​ടി​ഞ്ഞ ഭാ​ഗം കാ​ന​ത്തി​ൽ ജ​മീ​ല എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ

സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

കൊ​യി​ലാ​ണ്ടി: ന​ന്തി-​ചെ​ങ്ങോ​ട്ടു​കാ​വ് ബൈ​പാ​സ് ക​ട​ന്നു​പോ​കു​ന്ന കു​ന്ന്യോ​റ​മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട ഇ​രു​ഭാ​ഗ​ത്തും കോ​ൺ​ക്രീ​റ്റ് മ​തി​ൽ സ്ഥാ​പി​ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി കാ​ന​ത്തി​ൽ ജ​മീ​ല എം.​എ​ൽ.​എ അ​റി​യി​ച്ചു. എം.​എ​ൽ.​എ​യും സം​ഘ​വും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ബൈ​പാ​സി​ന് അ​ശാ​സ്ത്രീ​യ​മാ​യി മ​ണ്ണെ​ടു​ത്ത​താ​ണ് വി​ന​യാ​യ​ത്. 30 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ കു​ത്ത​നെ​യാ​ണ് മ​ണ്ണെ​ടു​ത്ത​ത്. പ്ര​ദേ​ശ​ത്ത് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു.

ഇ​വി​ട​ത്തെ നൂ​റോ​ളം വീ​ടു​ക​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​ത സൗ​ക​ര്യ​വും പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​രെ എം.​എ​ൽ.​എ പ്ര​ശ്ന​ത്തി​ന്റെ ഗൗ​ര​വം ധ​രി​പ്പി​ച്ചു. ത​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ വി​കാ​ര​പ​ര​മാ​യാ​ണ് ജ​ന​ങ്ങ​ൾ സം​ഘ​ത്തോ​ട് വി​ശ​ദീ​ക​രി​ച്ച​ത്.

വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം മ​ണ്ണി​ടി​ച്ചി​ൽ ത​ട​യു​ന്ന​തി​ന് ഇ​രു​ഭാ​ഗ​ത്തും കോ​ൺ​ക്രീ​റ്റ് മ​തി​ൽ നി​ർ​മി​ക്കു​മെ​ന്നും ത​ട​യ​പ്പെ​ട്ട ഗ​താ​ഗ​ത സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സു​ധ കി​ഴ​ക്കേ​പ്പാ​ട്ട്, വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​സ​ത്യ​ൻ, ഇ. ​കെ. അ​ജി​ത്, കൗ​ൺ​സി​ല​ർ സു​മ​തി, ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ദാ​നി ഗ്രൂ​പ്, വാ​ഗാ​ഡ് ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideKozhikode news
News Summary - kunnyoramala landslides- concrete walls will be installed on both sides
Next Story