കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം; കപ്പിലേറി സിറ്റി
text_fieldsകോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ സിറ്റി ഉപജില്ല ടീം
കൊയിലാണ്ടി: പ്രതിഭകളുടെ കഴിവുകൾ തേച്ചുമിനുക്കിയ നാലു ദിനരാത്രങ്ങൾക്കൊടുവിൽ കലാകിരീടം കോഴിക്കോട് സിറ്റി ഉപജില്ലക്ക്. 1010 പോയന്റ് നേടിയാണ് സിറ്റി ഉപജില്ല കപ്പ് സ്വന്തമാക്കിയത്. 920 പോയന്റുമായി ചേവായൂർ ഉപജില്ലയും 919 പോയന്റുമായി തോടന്നൂർ ഉപജില്ലയും 901 പോയന്റുമായി ബാലുശ്ശേരി ഉപജില്ലയും 895 പോയന്റുമായി കൊയിലാണ്ടിയുമാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. സ്കൂൾ മികവിൽ 438 പോയന്റുമായി ചേവായൂർ സിൽവർ ഹിൽസ് സ്കൂളുo 353പോയന്റുമായി മേമുണ്ട എച്ച്.എസ്.എസും 255 പോയിന്റുമായി പേരാമ്പ്ര എച്ച്.എച്ച്. എസുമാണുള്ളത്.
യു.പി വിഭാഗത്തിൽ തോടന്നൂർ ഉപജില്ലയാണ് ജേതാക്കൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ 437 പോയന്റും ഹൈസ്കൂൾ വിഭാഗത്തിൽ 397 പോയന്റും സിറ്റി ഉപജില്ല സ്വന്തമാക്കി. യു.പി. വിഭാഗത്തിൽ തോടന്നൂർ ഉപജില്ല 177 പോയന്റുമായി ജേതാക്കളായി. 174 വീതം പോയന്റുകളുമായി ഫറോക്ക്, ചേവായൂർ ഉപജില്ലകൾ രണ്ടാം സ്ഥാനവും 173 വീതം പോയന്റുകളുമായി ചോമ്പാല, കുന്ദമംഗലം ഉപജില്ലകൾ മൂന്നാം സ്ഥാനവും നേടി. സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ 95 പോയന്റോടെ കുന്നുമ്മൽ ഉപജില്ലയും യു.പി. വിഭാഗത്തിൽ 93 പോന്റുമായി പേരാമ്പ്ര ഉപജില്ലയും ജേതാക്കളായി.
അറബി സാഹിത്യോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ 95 വീതം പോന്റ് നേടി സിറ്റി, ഫറോക്ക്, കൊടുവള്ളി, തോടന്നൂർ, കുന്നുമ്മൽ ഉപജില്ലകൾ ഒന്നാം സ്ഥാനം പങ്കിട്ടു. യു.പി.വിഭാഗത്തിൽ 65 പോയന്റ് വീതം നേടിയ ഏഴ് ഉപജില്ലകൾ ഒന്നാമതെത്തി. വിജയികൾക്ക് ഗായകൻ കൊല്ലം ഷാഫി സമ്മാനദാനം നിർവഹിച്ചു.
സമാപന സമ്മേളനം റൂറൽ എസ്.പി. കെ.ഇ. ബൈജു ഉദ്ഘാടനം ചെയ്തു. ഡോ. എ.കെ. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. വടകര ഡി.ഇ.ഒ പി. ഗീത, ടി.സജിത, ആർ.ഡി.ഡി ആർ.രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. എൻ.വി. പ്രദീപ് കുമാർ സ്വാഗതവും ഇ.കെ. സുരേഷ് നന്ദിയും പറഞ്ഞു.
പഞ്ചവാദ്യത്തില്‍ 12ാം തവണയും സെന്റ് ജോസഫ് ബോയ്‌സ്
പഞ്ചവാദ്യത്തില്‍ പതിവുതെറ്റിക്കാതെ സെന്റ് ജോസഫ് ബോയ്‌സ് എച്ച്.എസ്.എസ്. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലാണ് പഞ്ചവാദ്യത്തില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇത്തവണയും കൊട്ടിക്കയറിയത്.
എച്ച്.എസ് പഞ്ചവാദ്യം (സെന്റ് ജോസഫ് ബോയ്‌സ് എച്ച്.എസ്.എസ്)
പഞ്ചവാദ്യത്തിലും ചെണ്ട തായമ്പകയിലും എച്ച്.എസ്.എസ് വിഭാഗം സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയപ്പോള്‍ പഞ്ചവാദ്യം, മദ്ദള കേളി വിഭാഗത്തിലാണ് എച്ച്.എസ് വിഭാഗം എ ഗ്രേഡുമായി ഒന്നാംസ്ഥാനത്തേക്ക് എത്തിയത്. 12 വര്‍ഷമായി മണി കണ്ണഞ്ചേരിയാണ് പഞ്ചവാദ്യം അഭ്യസിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

