കടയിലെ തർക്കം; വ്യാപാരിയുടെ പല്ല് അടിച്ചുകൊഴിച്ചു
text_fieldsഅബ്ദുൽ റസാഖ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ
കൊയിലാണ്ടി: കടയിൽനിന്ന് സിഗരറ്റു വാങ്ങിയ പണവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ വ്യാപാരിയുടെ രണ്ടു പല്ലുകൾ അടിച്ചു കൊഴിച്ചു. നഗരസഭയിലെ ആഴവില്താഴ പലചരക്കുകട നടത്തുന്ന വ്യാപാരിയെയാണ് ആക്രമിച്ചത്. പല്ലു നഷ്ടപ്പെട്ട മഞ്ഞളാട്ടുപറമ്പില് അബ്ദുൽ റസാഖിനെ (50) കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുന്‍ നിരയിലെ രണ്ടു പല്ലുകളാണ് നഷ്ടപ്പെട്ടത്. സിഗരറ്റു വാങ്ങിയ ശേഷം അതിെൻറ പണവുമായി ബന്ധപ്പെട്ട പ്രശ്നമാണ് അക്രമത്തിൽ കലാശിച്ചത്. സമീപത്തെ താമസക്കാരനായ രാരന്കണ്ടി ചന്ദ്രനാണ് (55)അക്രമം നടത്തിയതെന്ന് റസാഖ് നല്കിയ പരാതിയില്‍ പറഞ്ഞു.
അഞ്ചുരൂപ നൽകാതെ നൽകിയെന്നുപറഞ്ഞ് പ്രശ്നമുണ്ടാക്കുകയായിരുന്നെന്ന് പരാതിയിൽ പറഞ്ഞു. വ്യാഴാഴ്ച ഉച്ച പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

