Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightകൊയിലാണ്ടി ഗവ....

കൊയിലാണ്ടി ഗവ. പ്രീപ്രൈമറി സ്കൂൾ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി

text_fields
bookmark_border
കൊയിലാണ്ടി ഗവ. പ്രീപ്രൈമറി സ്കൂൾ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി
cancel
Listen to this Article

കൊ​യി​ലാ​ണ്ടി: 'മാ​ധ്യ​മം' ഇ​ട​പെ​ട​ൽ ഫ​ലം ക​ണ്ടു. ഗ​വ. പ്രീ​പ്രൈ​മ​റി സ്കൂ​ളി​ന്റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി.

ന​ഗ​ര​സ​ഭ സ്കൂ​ളി​ന്റെ കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തു​ക​യാ​ണെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​സ​ത്യ​ൻ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്റെ മു​ന്നോ​ടി​യാ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. വി​ശ​ദ രൂ​പ​രേ​ഖ ത​യാ​റാ​ക്കി 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഫ​ണ്ടു​വെ​ച്ച് സ്കൂ​ൾ ബ​ല​പ്പെ​ടു​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തും.

സ്കൂ​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കും.

കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടാ​ക്കും. പ്രീ​പ്രൈ​മ​റി സ്കൂ​ൾ വ​ള​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്ത​ലാ​യ​നി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് ചു​റ്റു​മ​തി​ൽ, ക​വാ​ടം ഉ​ൾ​പ്പെ​ടെ ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

അ​തു ന​ട​പ്പാ​കു​ന്ന മു​റ​ക്ക് ഇ​തേ വ​ള​പ്പി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് സ​ർ​ക്കാ​ർ, എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള കെ​ട്ടി​ടം ഗ​വ. പ്രീ​പ്രൈ​മ​റി സ്കൂ​ളി​നു പ​ണി​യു​മെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

മേ​യ് ഏ​ഴി​ന് 'മാ​ധ്യ​മം' വാ​ർ​ത്ത ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് അ​ടു​ത്ത ദി​വ​സം ല​ഭി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​ര​ണം തു​ട​ങ്ങി. 10 വ​ർ​ഷ​ത്തി​നു​ശേ​ഷം തി​ങ്ക​ളാ​ഴ്ച സ്കൂ​ൾ ചു​മ​രി​ൽ ചാ​യം പൂ​ശി​ത്തു​ട​ങ്ങി. മ​റ്റു ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school renovation
News Summary - Koyilandy Govt. pre-primary school renovation soon
Next Story