Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightകൊയിലാണ്ടി ഗവ.ഗേൾസ്...

കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻഡറിയിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം

text_fields
bookmark_border
school
cancel
Listen to this Article

കൊ​യി​ലാ​ണ്ടി: ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​നി ആ​ൺ​കു​ട്ടി​ക​ൾ​കൂ​ടി പ​ഠി​ക്കും. ആ​റു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട രീ​തി മാ​റ്റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. പ​ന്ത​ലാ​യ​നി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ന്ന പേ​രി​ലാ​കും ഇ​നി സ്കൂ​ൾ അ​റി​യ​പ്പെ​ടു​ക. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ മൂ​ന്നു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യും മി​ക്സ​ഡാ​യി.

ഗ​വ.​ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ഞ്ചു വ​ർ​ഷം മു​മ്പ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു. ഗ​വ. മാ​പ്പി​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ട​ക്കം മു​ത​ൽ മി​ക്സി​ഡാ​ണ്.

ഗേ​ൾ​സ് സ്കൂ​ളി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കു കൂ​ടി പ്ര​വേ​ശ​നം ന​ൽ​ക​ണ​മെ​ന്ന​ത് ഏ​റെ കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ്. ന​ഗ​ര​ത്തി​ൽ 1961 ലാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക സ്കൂ​ൾ സ്ഥാ​പി​ച്ച​ത്. അ​തു​വ​രെ ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഒ​രു​മി​ച്ചാ​യി​രു​ന്നു പ​ഠ​നം. ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ഇ​പ്പോ​ൾ യു.​പി വി​ഭാ​ഗ​ത്തി​ൽ 508 ഉം ​ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 1026 ഉം ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 574 ഉം ​വി​ദ്യാ​ർ​ഥി​നി​ക​ൾ പ​ഠി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KoyilandyKoyilandy Govt Girls Higher Secondary
News Summary - Koyilandy Govt. Girls Higher Secondary now has admission for boys
Next Story