Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightഅടച്ചിട്ട വീട്ടിൽ...

അടച്ചിട്ട വീട്ടിൽ നാലാം തവണയും മോഷണശ്രമം

text_fields
bookmark_border
burglary attempt
cancel
camera_alt

പൊ​ലീ​സ് പു​റ​ത്തു​വി​ട്ട മോ​ഷ്ടാ​ക്ക​ളു​ടെ നി​രീ​ക്ഷ​ണ​കാ​മ​റ ദൃ​ശ്യം

കൊ​യി​ലാ​ണ്ടി: അ​രി​ക്കു​ള​ത്ത് അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം. അ​ധ്യാ​പ​ക​രാ​യ ബാ​ല​കൃ​ഷ്ണ​ന്റെ​യും വി​ജ​യ​കു​മാ​രി​യു​ടെ​യും വീ​ടാ​യ ഭാ​വു​ക​ത്തി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച നാ​ലി​നാ​ണ് സം​ഭ​വം. ഇ​പ്പോ​ൾ പാ​ല​ക്കാ​ട് താ​മ​സി​ക്കു​ന്ന ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ മോ​ഷ്ടാ​ക്ക​ൾ ക​യ​റി​യ ഉ​ട​നെ സ​ന്ദേ​ശ​മെ​ത്തി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ജോ​ലി​ചെ​യ്യു​ന്ന മ​ക​ൻ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​ശേ​ഷം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഈ ​വ​ർ​ഷം നാ​ലാം ത​വ​ണ​യാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ 3000 രൂ​പ​യും ലോ​ക്ക​റി​ന്റെ ചാ​വി​യും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. മോ​ഷ്ടാ​ക്ക​ൾ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന​തി​നാ​ൽ മു​പ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​വും സം​ഭ​വി​ച്ചു. വീ​ട് പൂ​ട്ടി പോ​കു​ന്ന​വ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് എ​സ്.​ഐ അ​നീ​ഷ് വ​ട​ക്ക​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurglaryKozhikode news
News Summary - Fourth attempted burglary in a closed house
Next Story