Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫൈബർ വള്ളം മറിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsbookmark_border
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ വഞ്ചി മറിഞ്ഞു. കടലിൽ അകപ്പെട്ട 15 പേരെ മറ്റു യാനങ്ങളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. കൊയിലാണ്ടി ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനു പോയ വിരുന്നുകണ്ടിയിലെ എസ്.പി.എം ഫൈബർ വഞ്ചിയാണ് ഹാർബറിൽനിന്ന് ഏഴ് നോട്ടിക്കൽ മൈൽ അകലെ മറിഞ്ഞത്. മത്സ്യബന്ധനം നടത്തുന്നതിനിടെ ശക്തമായ തിരയിൽപെട്ടാണ് അപകടം. 15 പേരും കടലിലേക്ക് തെറിച്ചുവീണു. എൻജിൻ, വല എന്നിവ നഷ്ടപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. വി.കെ. സജീവെൻറയും വി.കെ. പ്രജീഷിെൻറയും ഉടമസ്ഥതയിലുള്ളതാണ് വഞ്ചി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

