സാഹസികം, ഇവിടെ റോഡ് മുറിച്ചുകടക്കൽ
text_fieldsകൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്കു മുന്നിലെ റോഡ് മുറിച്ചുകടക്കുന്നവർ
കൊയിലാണ്ടി: ദേശീയപാതക്ക് തൊട്ടരികിലാണ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി. രോഗികൾ ഉൾെപ്പടെയുള്ളവർ ഇവിടെ നിരന്തരം റോഡ് മുറിച്ചുകടക്കുന്ന ഭാഗമാണിത്.
ദേശീയപാതയായതിനാൽ വാഹനപ്പെരുമഴയാണ്. സാഹസികമായി മാത്രമേ റോഡ് മുറിച്ചുകടക്കാൻ കഴിയൂ. വയോധികരും അവശരും കുട്ടികളുമൊക്കെ ഏറെ പ്രയാസപ്പെടുകയാണ്. ഇത്ര തിരക്കേറിയതും അപകട സാധ്യതയുള്ളതുമായ ഭാഗമായിട്ടും ആവശ്യമായ ശ്രദ്ധ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
ട്രാഫിക് പൊലീസിെൻറ സേവനം ആവശ്യമാണ്. സീബ്രലൈനുകൾ മാഞ്ഞുതുടങ്ങിയിട്ടുണ്ട്. ലോക്കൽ ബസുകൾ സീബ്രലൈൻ ഭാഗത്ത് നിർത്തി ആളെ കയറ്റുന്നതും പതിവുകാഴ്ച.

