Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_right10 വയസുകാരിക്കെതിരെ...

10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് ആറ്​ വർഷം കഠിന തടവും, 25000 രൂപ പിഴയും

text_fields
bookmark_border
jail
cancel

കൊയിലാണ്ടി: പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവും, 25000 രൂപ പിഴയും ശിക്ഷ. മരുതോംകര, കീഴാത്തും കുഴിയിൽ രാജു (47) വിനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജി ടി.പി അനിൽ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടെ തടവുശിക്ഷ അനുഭവിക്കണം.

2018ലാണ്​ കേസിനാസ്പദമായ സംഭവം നടന്നത്​. പ്രതിയുടെ വീട്ടിൽ പച്ചക്കറി വാങ്ങാൻ പോയ ബാലികയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തൊട്ടിൽപാലം പൊലീസ് രജിസ്റ്റർ ചെയ്‌തതാണ് കേസ്. സർക്കിൾ ഇൻസ്‌പെക്ടർ എൻ. സുനിൽകുമാറാണ് അന്വേഷിച്ചത്, പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ജെതിൻ ഹാജരായി

Show Full Article
TAGS:Child Rape Koyilandi 
News Summary - child rape accused sentenced to six years imprisonment fined Rs 25000
Next Story