Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൽനടക്കാരിയെ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ ഓട്ടോ ഡ്രൈവറെ അഞ്ചു മാസത്തിനു ശേഷം പിടികൂടി

text_fields
bookmark_border
autorikshaw 18921
cancel
camera_alt

Representational Image

കൊയിലാണ്ടി: കാൽനടക്കാരിയെ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവറെ അഞ്ചു മാസത്തിനു ശേഷം പൊലീസ് അറസ്റ്റു. മുചുകുന്ന് ചേലോറക്കാട്ടിൽ സുനിൽകുമാറാണ് പിടിയിലായത്.

ഏപ്രിൽ 15ന് രാവിലെ ഏഴരയോടെ കാട്ടിലപീടികയിലെ വീട്ടിൽ നിന്ന് ഹംസകുളങ്ങര അമ്പലത്തിലേക്ക് പോവുകയായിരുന്ന റീനയെയാണ് സുനിൽകുമാറിന്‍റെ ഓട്ടോ തട്ടിപരിക്കേൽപ്പിച്ചത്. ഇവർക്ക് തലക്ക് സാരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് ഭാഗത്തു നിന്നായിരുന്നു ഓട്ടോറിക്ഷ വന്നത്. അപകടത്തിനു ശേഷം കൊയിലാണ്ടി ഭാഗത്തേക്കു ഓടിച്ചുപോയി.

വാഹനം കണ്ടെത്താൻ പൊലീസ് എലത്തൂർ മുതൽ പയ്യോളി വരെയുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. നിരവധി ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടർന്നാണ് അറസ്റ്റ്. സി.ഐ എൻ. സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ ശ്രീജേഷ്, എസ്.സി.പി ബിജു വാണിയംകുളം എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ ജാമ്യത്തിൽ വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - auto driver arrested in hit and run case
Next Story