ഓട്ടോ ഡ്രൈവറെ അപായപ്പെടുത്താൻ ശ്രമം; ഒഡിഷ സ്വദേശി പിടിയിൽ
text_fieldsകരുണാകര ബഹറ
കൊയിലാണ്ടി: ദേശീയ പാതയിൽ ഓട്ടോ ഡ്രൈവറെ അപായപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഒഡിഷ സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ബുധനാഴ്ച രാത്രി വെറ്റിലപ്പാറയിലാണ് സംഭവം. കല്ലായി സ്വദേശി ഫൈസലിനെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. കരുണാകര ബഹറയാണ് (27) പിടിയിലായത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഓട്ടോ വിളിച്ചത്. വെറ്റിലപ്പാറയിൽ എത്തിയപ്പോൾ കഴുത്തിൽ തുണിമുറുക്കുകയായിരുന്നു. അതിനിടെ ഡ്രൈവർ ബഹളംവെച്ചപ്പോൾ പ്രതി ഇറങ്ങിയോടി. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

