Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightകടലിൽ കത്തിയമർന്നത്...

കടലിൽ കത്തിയമർന്നത് ഒരു കുടുംബത്തി​െൻറ സ്വപ്നങ്ങൾ

text_fields
bookmark_border
കടലിൽ കത്തിയമർന്നത് ഒരു കുടുംബത്തി​െൻറ സ്വപ്നങ്ങൾ
cancel
camera_alt

ഇ​റാ​ഖി​െൻറ എ​ണ്ണ​ക്ക​പ്പ​ലിന്​ തീപിടിച്ചപ്പോൾ

കൊ​യി​ലാ​ണ്ടി: എ​ണ്ണ​ക്ക​പ്പ​ലി​നു തീ​പി​ടി​ച്ചു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ക​ത്തി​ക്ക​രി​ഞ്ഞ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​െൻറ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും.

മ​റൈ​ൻ കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് കൊ​യി​ലാ​ണ്ടി വി​രു​ന്നു​ക​ണ്ടി കോ​ച്ച​പ്പ​െൻറ​പു​ര​യി​ൽ അ​തു​ൽ രാ​ജ് ഇ​റാ​ഖി​െൻറ എ​ണ്ണ​ക്ക​പ്പ​ലി​ൽ ജീ​വ​ന​ക്കാ​ര​നാ​യ​ത്. ഒ​ക്ടോ​ബ​റി​ലാ​ണ് ജോ​ലി​യി​ൽ ക​യ​റി​യ​ത്. വ​ർ​ഷം പൂ​ർ​ത്തി​യാ​കും മു​മ്പേ​യാ​ണ്​ ദു​ര​ന്തം സം​ഭ​വി​ക്കു​ന്ന​ത്. അ​ടു​ത്ത​യാ​ഴ്ച വി​വാ​ഹം ഉ​റ​പ്പി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

ക​ട​ലി​െൻറ സ്പ​ന്ദ​ന​ങ്ങ​ൾ ചെ​റു​പ്പം മു​ത​ൽ ഏ​റ്റു​വാ​ങ്ങി​യ അ​തു​ൽ രാ​ജി​െൻറ ആ​ഗ്ര​ഹ​മാ​യി​രു​ന്നു ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​യ​ർ​ന്ന തൊ​ഴി​ൽ. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ പി​താ​വി​നെ പ​ഠ​ന ഇ​ട​വേ​ള​ക​ളി​ൽ സ​ഹാ​യി​ച്ചി​രു​ന്നു.

പ്ല​സ് ടു​വി​നു ശേ​ഷം മ​റൈ​ൻ ടെ​ക്നോ​ള​ജി കോ​ഴ്സി​നു ചേ​ർ​ന്നു. കു​ടും​ബ​ത്തി​െൻറ ക​ഷ്​​ട​ത​ക​ൾ അ​തു​ൽ​രാ​ജി​ലൂ​ടെ പ​രി​ഹ​രി​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ ആ​യി​രു​ന്നു കു​ടും​ബം. മൂ​ന്നു സെൻറ് സ്ഥ​ല​ത്തെ കൊ​ച്ചു വീ​ട്ടി​ലാ​ണ് കു​ടും​ബ​ത്തി​െൻറ താ​മ​സം. ദു​ര​ന്തം നാ​ടി​നെ​യും കു​ടും​ബ​ത്തെ​യും ക​ണ്ണീ​ർ​ക്ക​യ​ത്തി​ൽ വീ​ഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqkoyilandyaccident
News Summary - a families dreams destroyed in iraq oil ship accident
Next Story