Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് വ്യാപനം: കൊയിലാണ്ടിയിൽ 25 വാർഡുകളും ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അടച്ചിടും
text_fieldsbookmark_border
കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായ കൊയിലാണ്ടി നഗരസഭയിൽ 25 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ. വാർഡ് ഒന്നു മുതൽ അഞ്ചു വരെ, ഏഴു മുതൽ 14 വരെ, 16, 17, 18, 19, 20, 21, 22, 26, 27, 29, 30,33,34 എന്നിവയാണ് പൂർണമായും അടച്ചിടുക. സമീപത്തെ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിൻമെൻ്റ് മേഖലയാണ്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയാണ് തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ കണ്ടെയിൻമെൻ്റ് മേഖലയായി തരംതിരിക്കുന്നത്. സംസ്ഥാനത്ത് 70 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 353 വാര്‍ഡുകളിൽ ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
Next Story

