തിരുവങ്ങൂരിൽ വീട്ടിൽനിന്ന് 16 പവനും 20,000 രൂപയും കവർന്നു
text_fieldsകൊയിലാണ്ടി: വീട്ടുകാർ വിരുന്നുപോയി തിരിച്ചുവരുമ്പോഴേക്കും 16 പവനും 20,000 രൂപയും കവർന്നു. പരത്തോട്ടത്തിൽ ഷർഷാദിന്റെ വീട്ടിലാണ് കവർച്ച. ശനിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം കാസർകോട് ബന്ധുവീട്ടിൽ പോയതായിരുന്നു. ഞായറാഴ്ച രാത്രിയാണ് തിരിച്ചെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം ശ്രദ്ധയിൽപെട്ടത്.
പിൻഭാഗത്തെ ഗ്രിൽ പൊളിച്ച് അകത്തുകടന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു. ഡോഗ് സ്ക്വാഡ് സമീപത്തെ കട വരെ പോയി തിരിച്ചുവന്നു. ഫിങ്കർ പ്രിന്റ് വിദഗ്ധരും പരിശോധന നടത്തി. കൊയിലാണ്ടി സി.ഐ എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എം.എൽ. അനൂപ്, എസ്.സി.പി.ഒ ബിനീഷ്, രാജീവ്, ദിലീപ് എന്നിവരുടെ സംഘമാണ് കേസന്വേഷിക്കുന്നത്.

