കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി ജില്ല കുടുംബസംഗമം
text_fieldsകൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി ജില്ല കുടുംബസംഗമം ചലച്ചിത്ര പ്രവർത്തകൻ എം. കുഞ്ഞാപ്പ
ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി ജില്ല കുടുംബസംഗമം ചലച്ചിത്രപ്രവർത്തകൻ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. കൂട്ടം സെക്രട്ടറി ഇന്ദ്രപാലൻ തോട്ടത്തിൽ വിശിഷ്ടാതിഥിയായി.
ജോ. സെക്രട്ടറി മോഹനൻ വേങ്ങാലൊടി, കെ.എൻ. സബീഷ്, പ്രജില പ്രേമാനന്ദ്, പ്രജിന, ജൂബിലി ഉദയകുമാർ എന്നിവർ സംസാരിച്ചു. മജീഷ്യൻ ഹുമയൂൺ കബീറിന്റെ ഇന്ദ്രജാല പ്രകടനവും വോയ്സ് ഓഫ് കൂട്ടം കാലിക്കറ്റ് അവതരിപ്പിച്ച ഗാനമേളയും കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
ബംഗളൂരു സ്വദേശി തോമസ് പെരിയത്ത് കൂട്ടം ഓഫീസിലേക്ക് സംഭാവന ചെയ്ത വീൽചെയർ എം. കുഞ്ഞാപ്പ കൂട്ടം സെക്രട്ടറി ഇന്ദ്രപാലൻ തോട്ടത്തിലിനു കൈമാറി.

