കൂളിമാട് പാലത്തിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
text_fieldsകൂളിമാട്: നിർമാണത്തിലുള്ള കൂളിമാട് പാലത്തിന്റെ ബീം തകർന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി പാലം സൈറ്റിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ മന്ത്രി മുഹമ്മദ് റിയാസിന്റെ കോലം കത്തിക്കുകയും ചെയ്തു. കൂളിമാട് അങ്ങാടിയിൽനിന്ന് തുടങ്ങിയ മാർച്ച് പാലത്തിന് സമീപം മാവൂർ സി.ഐ കെ. വിനോദന്റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്ത് കാഞ്ഞോളി ഉദ്ഘാടനം ചെയ്തു. ഹർഷൽ പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫഹദ് പാഴൂർ, ടി.വി. ഷാഫി, വിശ്വൻ വെള്ളലശ്ശേരി, ഒ.പി. അബ്ദുൽ സമദ്, ജിനീഷ് കുറ്റിക്കാട്ടൂർ, രാഹുൽ മനതാരത്ത് എന്നിവർ സംസാരിച്ചു. സജി മാവൂർ, സജി പി.എച്ച്.ഇ.ഡി, സി. ദിലീപ്, ഇ.പി. ഫൈജാസ്, കെ.ടി. മുഷറഫ് എന്നിവർ നേതൃത്വം നൽകി.
'സമഗ്ര അന്വേഷണം വേണം'
കൂളിമാട്: നിർമാണത്തിനിടെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നുവീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി ജന. സെക്രട്ടറി ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിലുള്ള ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും അനാസ്ഥയും അഴിമതിയും പുറത്തുകൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് പ്രകടനം
കൂളിമാട്: നിർമാണത്തിലുള്ള കൂളിമാട് പാലത്തിന്റെ ബീം തകരാനിടയായ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൂളിമാടിൽ ലീഗ് പ്രവർത്തകർ പ്രകടനം നടത്തി. എൻ.എം. ഹുസൈൻ, അഹമ്മദ് കുട്ടി അരയങ്കോട്, കെ.എ. റഫീഖ്, റഈസ് താത്തൂർ, സജീർ മാസ്റ്റർ പാഴൂർ, ടി. സഫറുല്ല, സി.എ. അലി, വി.എ. മജീദ്, സി. യാസീൻ എന്നിവർ നേതൃത്വം നല്കി.