Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoolimaduchevron_rightകൂളിമാട്-എരഞ്ഞിമാവ്...

കൂളിമാട്-എരഞ്ഞിമാവ് റോഡിൽ വിജിലൻസ് പരിശോധന

text_fields
bookmark_border
കൂളിമാട്-എരഞ്ഞിമാവ് റോഡിൽ വിജിലൻസ് പരിശോധന
cancel
camera_alt

കൂ​ളി​മാ​ട്-​എ​ര​ഞ്ഞി​മാ​വ് റോ​ഡി​ൽ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്റി ക​റ​പ്ഷ​ൻ വി​ഭാ​ഗം പ​രി​ശോ​ധ​ിക്കുന്നു

കൂ​ളി​മാ​ട്: റീ​ടാ​റി​ങ് ന​ട​ത്തി ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ക​ർ​ന്ന കൂ​ളി​മാ​ട്-​എ​ര​ഞ്ഞി​മാ​വ് റോ​ഡി​ൽ പൊ​തു​മ​രാ​മ​ത്ത് വി​ജി​ല​ൻ​സി​ന് പി​ന്നാ​ലെ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്റി ക​റ​പ്ഷ​ൻ വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റ് കോ​ടി രൂ​പ മു​ട​ക്കി റീ ​ടാ​ർ ചെ​യ്ത റോ​ഡി​ന്റെ പ്ര​വൃ​ത്തി​യി​ൽ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യു​മു​ണ്ടെ​ന്നാ​ണ് ആ​ക്ഷേ​പം. പൊ​തു​മ​രാ​മ​ത്ത് വി​ജി​ല​ൻ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം ക​രാ​റു​കാ​ര​നും ഉ​ദ്യോ​ഗ​സ്ഥ​രും റോ​ഡി​ലെ കു​ഴി​ക​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ളും അ​ട​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് പി.​ടി. അ​സീ​സാ​ണ് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്റി ക​റ​പ്ഷ​ൻ വി​ഭാ​ഗ​ത്തി​ന് പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച റോ​ഡി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​വൂ​ർ മു​ത​ൽ എ​ര​ഞ്ഞി​മാ​വ് വ​രെ​യാ​ണ് റീ​ടാ​റി​ങ് ന​ട​ത്തി​യ​ത്. കൂ​ളി​മാ​ട്, ചു​ള്ളി​ക്കാ​പ​റ​മ്പ്, പ​ന്നി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ടാ​റി​ങ് ത​ക​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VigilanceInspectionkoolimadKozhikode News
News Summary - Vigilance inspection on koolimad-Eranjimav road
Next Story