മുഹമ്മദ് ഹാഷിമിെൻറ പിതാവിനെ ആശ്വസിപ്പിച്ച് രാഹുൽ
text_fieldsകൂളിമാട്: നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിെൻറ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി. പിതാവ് അബൂബക്കറിനെ ഫോണിൽ വിളിച്ചാണ് രാഹുൽ ആശ്വസിപ്പിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തത്.
മുഹമ്മദ് ഹാഷിമിെൻറ കുടുംബത്തിന് സർക്കാർ ജോലിയും സാമ്പത്തിക ധനസഹായവും നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പിക്ക് പാഴൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റി നിവേദനം നൽകുകയും ചെയ്തു. മുന്നൂരിന് സമീപം വണ്ടി നിർത്തി നിവേദനം സ്വീകരിക്കുകയും ഇവിടെവെച്ചുതന്നെ മുഹമ്മദ് ഹാഷിമിെൻറ പിതാവിനെ േഫാണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു. വീട് സന്ദർശിക്കാൻ താൽപര്യം അറിയിച്ചെങ്കിലും സുരക്ഷ മുൻകരുതൽ കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നു.