കൂളിമാട് പാലം പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു
text_fieldsകൂളിമാട് പാലം ഗതാഗതത്തിനായി താൽക്കാലികമായി തുറന്നുകൊടുത്തപ്പോൾ
കൂളിമാട്: കോഴിക്കോട് -മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാര്‍ പുഴക്ക് കുറുകെ കൂളിമാട് കടവില്‍ നിര്‍മിച്ച പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നുകൊടുത്തു. പരീക്ഷണാടിസ്ഥാനത്തിലും പാലത്തിന്റെയും നിർമാണത്തിലുള്ള അനുബന്ധ റോഡിന്റെയും സോളിങ്ങും ടാറിങ്ങും ഉറപ്പിക്കുന്നതിന്റെയും ഭാഗമായാണ് ശനിയാഴ്ച രാവിലെ തുറന്നുകൊടുത്തത്.
വൈകീട്ടോടെ അടച്ചു. തുടർന്നും ഇത്തരത്തിൽ തുറന്നുകൊടുത്തേക്കും. പാലത്തിൽ പെയിന്റിങ് പൂര്‍ത്തിയായിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കൂളിമാട് ഭാഗത്ത് അപ്രോച്ച് റോഡിന്റെ പ്രവൃത്തി നടക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്ന മുറക്കായിരിക്കും പാലത്തിന്റെ ഉദ്ഘാടനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

