കൂടത്തായി കൊല; പ്രധാന സാക്ഷിയുടെ എതിർവിസ്താരം വീണ്ടും മാറ്റി
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ റോയ് തോമസ് വധക്കേസിലെ ഒന്നാം പ്രതി ജോളിയുടെ ഭർ ത്താവ് ഷാജു സക്കറിയയുടെ എതിർവിസ്താരം വീണ്ടും മാറ്റിവെച്ചു. ജോളിയുടെ അഭിഭാഷകൻ ബി.എ. ആളൂർ ഹാജരാവാത്തതിനാലാണ് വിസ്താരം മാറ്റിയത്. നേരത്തെ ഷാജു സക്കറിയ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിരുന്നു. അന്ന് അഭിഭാഷകനില്ലാത്തതിനാൽ ക്രോസ് വിസ്താരം നടന്നില്ല.
പിന്നീട് ഷാജുവിനെ ക്രോസ് വിസ്താരം ചെയ്യാൻ അനുവദിക്കണമെന്ന ജോളിയുടെ അപേക്ഷ അനുവദിച്ച മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ ബുധനാഴ്ച ഷാജുവിനോട് ഹാജരാവാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ, ബുധനാഴ്ചയും വക്കീൽ ഹാജരാകാത്തതിനാൽ വിസ്താരം നടന്നില്ല.
റോയ് തോമസ് വധക്കേസിൽ സാക്ഷിവിസ്താരം ആഗസ്റ്റ് ഒന്നിന് തുടരും. കൂടത്തായി കൊലപാതക പരമ്പരയിലെ മറ്റു കേസുകൾ വ്യാഴാഴ്ച പരിഗണിക്കും. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

