Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂടത്തായി കൂട്ടക്കൊല:...

കൂടത്തായി കൂട്ടക്കൊല: റേഷൻ കാർഡിലും പ്രതി അധ്യാപികയാണെന്ന് കാണിച്ചിരുന്നതായി മൊഴി

text_fields
bookmark_border
koodathayi massacre
cancel

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല പ​ര​മ്പ​ര​യി​ൽ​പെ​ട്ട റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ തി​ങ്ക​ളാ​ഴ്ച ര​ണ്ട് സാ​ക്ഷി​ക​ളു​ടെ​കൂ​ടി വി​സ്താ​രം പൂ​ർ​ത്തി​യാ​യി. 93ാം സാ​ക്ഷി കൂ​ട​ത്താ​യി വ​ട്ട​ച്ച​ൻ​ക​ണ്ടി നി​സാ​ർ, 96ാം സാ​ക്ഷി താ​മ​ര​ശ്ശേ​രി സ​പ്ലൈ ഓ​ഫി​സ​റാ​യി​രു​ന്ന പി. ​പ്ര​മോ​ദ് എ​ന്നി​വ​രു​ടെ വി​സ്താ​ര​മാ​ണ് ന​ട​ന്ന​ത്.

റേ​ഷ​ൻ കാ​ർ​ഡി​ൽ ഒ​ന്നാം പ്ര​തി ജോ​ളി​യു​ടെ ജോ​ലി അ​ധ്യാ​പ​നം എ​ന്ന് ചേ​ർ​ത്തി​രു​ന്ന​താ​യി അ​ഡീ. സ്​​പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സു​ഭാ​ഷി​ന്‍റെ വി​സ്താ​ര​ത്തി​ൽ ഇ​രു​വ​രും മാ​റാ​ട് പ്ര​ത്യേ​ക സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. കൂ​ട​ത്താ​യി ടൗ​ണി​ൽ ഷോ​പ്പ് ന​ട​ത്തു​ക​യാ​ണെ​ന്ന് നി​സാ​ർ മൊ​ഴി ന​ൽ​കി. ത​ന്‍റെ ഷോ​പ്പി​ലാ​ണ് ജോ​ളി​യു​ടെ പേ​രു​ള്ള റേ​ഷ​ൻ കാ​ർ​ഡ് സൂ​ക്ഷി​ക്കാ​റു​ള്ള​ത്. തൊ​ഴി​ൽ അ​ധ്യാ​പ​നം എ​ന്നാ​ണ് അ​തി​ൽ എ​ഴു​തി​യി​രു​ന്ന​ത്.

2019 ഒ​ക്ടോ​ബ​ർ 13ന് ​കാ​ർ​ഡ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് ഏ​ൽ​പി​ച്ച് കൊ​ടു​ത്തി​രു​ന്നു. റേ​ഷ​ൻ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​യി​ൽ പ്ര​തി ജോ​ളി ജോ​ലി അ​ധ്യാ​പ​ന​മാ​ണെ​ന്ന് കാ​ണി​ച്ച​താ​യി സ​പ്ലൈ ഓ​ഫി​സ​റും മൊ​ഴി ന​ൽ​കി. എ​ൻ.​ഐ.​ടി​യി​ൽ അ​ധ്യാ​പി​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ചാ​ണ് ജോ​ളി കൂ​ട​ത്താ​യി പൊ​ന്ന​മ​റ്റം ത​റ​വാ​ട്ടി​ൽ ക​ഴി​ഞ്ഞ​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. സാ​ക്ഷി​വി​സ്താ​രം ബു​ധ​നാ​ഴ്ച തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesKoodathayi Jolly Case
News Summary - Koodathayi Massacre-Statement that the accused had also shown that she was a teacher in the ration card
Next Story