Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂടത്തായി കേസുകൾ ജൂലൈ...

കൂടത്തായി കേസുകൾ ജൂലൈ ഒന്നിന് പരിഗണിക്കും

text_fields
bookmark_border
koodathayi case
cancel

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​യി​ൽ റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ലെ സാ​ക്ഷി​വി​സ്താ​രം ജൂ​ലൈ ഒ​ന്നി​ന് പു​ന​രാ​രം​ഭി​ക്കും. ഒ​ന്നാം പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ബി.​എ. ആ​ളൂ​രി​ന്റെ അ​സൗ​ക​ര്യാ​ർ​ഥം മാ​റ്റി​വെ​ച്ച സാ​ക്ഷി​ക​ളു​ടെ എ​തി​ർ​വി​സ്താ​ര​മാ​ണ് ഒ​ന്നാം തീ​യ​തി പു​ന​രാ​രം​ഭി​ക്കു​ക. ജോ​ളി​യു​ടെ സ​ഹോ​ദ​ര​ന്മാ​ർ, അ​യ​ൽ​വാ​സി​ക​ൾ, ഫാ. ​ജോ​സ​ഫ് എ​ട​പ്പാ​ടി തു​ട​ങ്ങി​യ സാ​ക്ഷി​ക​ൾ​ക്ക് സ​മ​ൻ​സ് അ​യ​ക്കാ​ൻ മാ​റാ​ട് പ്ര​ത്യേ​ക സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി സി. ​സു​രേ​ഷ് കു​മാ​ർ ഉ​ത്ത​ര​വാ​യി. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗം വി​സ്ത​രി​ക്കാ​നു​ള്ള ബാ​ക്കി സാ​ക്ഷി​ക​ളെ ഇ​പ്പോ​ഴു​ള്ള​വ​രു​ടെ എ​തി​ർ വി​സ്താ​രം പൂ​ർ​ത്തി​യാ​യ​ശേ​ഷം വി​സ്ത​രി​ക്കും. കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ സി​ലി, അ​ൽ​ഫ​യി​ൻ, മ​ഞ്ചാ​ടി​യി​ൽ മാ​ത്യു, ടോം ​തോ​മ​സ് എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ക കേ​സു​ക​ളി​ലെ ര​ണ്ടാം പ്ര​തി​യാ​യ എം.​എ​സ്. മാ​ത്യു ബോ​ധി​പ്പി​ച്ച വി​ടു​ത​ൽ ഹ​ര​ജി​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ആ​ക്ഷേ​പം ബോ​ധി​പ്പി​ച്ചു. ഈ ​കേ​സു​ക​ളും ഒ​ന്നാം തീ​യ​തി കോ​ട​തി പ​രി​ഗ​ണി​ക്കും. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ഡീ​ഷ​ന​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ഇ. ​സു​ഭാ​ഷ്, അ​ഡ്വ. സ​ഹീ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​രും പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി ബി.​എ. ആ​ളൂ​ർ, എം. ​ഷ​ഹീ​ർ സി​ങ്, ബി​ജു​ഷ് ച​ന്ത്, പി. ​കു​മാ​ര​ൻ​കു​ട്ടി എ​ന്നി​വ​രും ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Newskoodathayi cases
News Summary - koodathayi cases will be heard on July 1
Next Story