കൂടത്തായി പാലം പുനർനിർമാണം 6.20 കോടി രൂപയുടെ ഭരണാനുമതി
text_fieldsതകർച്ചാ ഭീഷണി നേരിടുന്ന കൂടത്തായി പാലം
താമരശ്ശേരി: ഓമശ്ശേരി-താമരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ കൂടത്തായി പാലം പുനർനിർമിക്കുന്നതിന് 6.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു. നിലവിലെ കൂടത്തായി പാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്ന് കേരള ഹൈവേ അതോറിറ്റിയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം പാലത്തിൽ പരിശോധന നടത്തിയിരുന്നു.
പരിശോധനയുടെ അടിസ്ഥാനത്തിൽ പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 17 ലക്ഷം രൂപയുടെ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്.
നിലവിലുള്ള പാലത്തിന് പകരമായി പുതിയ പാലം നിർമിക്കുന്നതിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. 54.90 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കുക. പാലത്തിന് 11 മീറ്റർ വീതിയുണ്ടാകും. ഇതിൽ 7.5 മീറ്റർ കാരേജ്‌വേയും ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയുള്ള നടപ്പാതയും ഉൾപ്പെടുയുള്ള രീതിയിലാണ് പാലം നിർമാണം ഉദ്ദേശിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

