Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂടത്തായി കൊലക്കേസ്:...

കൂടത്തായി കൊലക്കേസ്: സാക്ഷി ഹാജരായില്ല

text_fields
bookmark_border
koodathai Jolly
cancel

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല പ​ര​മ്പ​ര​യി​ൽ​പെ​ട്ട റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ വ്യാ​ഴാ​ഴ്ച സാ​ക്ഷി ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ വി​സ്താ​രം ന​ട​ന്നി​ല്ല. ആ​റാം സാ​ക്ഷി കൂ​ട​ത്താ​യി അ​ന്താ​ന​ത്ത് എ​ൻ.​പി. മു​ഹ​മ്മ​ദ് എ​ന്ന ബാ​വ​യു​ടെ വി​സ്താ​ര​മാ​ണ് മാ​റാ​ട് പ്ര​ത്യേ​ക അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്.​ആ​ർ. ശ്യാം​ലാ​ൽ മു​മ്പാ​കെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​സു​ഖം കാ​ര​ണം ഹാ​ജ​രാ​കാ​നാ​വി​ല്ലെ​ന്ന് സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ഷ​ൻ അ​ഡ്വ. എ​ൻ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന മാ​ർ​ച്ച് 13ന് ​എ​ൻ.​പി. മു​ഹ​മ്മ​ദി​ന്റെ​യും ഏ​ഴാം സാ​ക്ഷി പൂ​വാ​ട്ടു​പ​റ​മ്പ് പി.​എ​ച്ച്. ജോ​സ​ഫി​ന്റെ​യും വി​സ്താ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. സം​ഭ​വം ന​ട​ന്ന വീ​ടി​ന്റെ തൊ​ട്ട​ടു​ത്ത് താ​മ​സി​ച്ച​യാ​ളാ​ണ് മു​ഹ​മ്മ​ദ്. മ​ര​ണ​വി​വ​ര​ങ്ങ​ള​റി​ഞ്ഞ് വീ​ട്ടി​ൽ ഓ​ടി​യെ​ത്തി​യ​ത് സം​ബ​ന്ധി​ച്ചും റോ​യ് തോ​മ​സി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വെ കൂ​ടെ​പോ​യ കാ​ര്യ​ത്തി​ലും മൊ​ഴി​ന​ൽ​കി​യ സാ​ക്ഷി​യാ​ണി​ത്.

റോ​യ് തോ​മ​സി​ന്റെ ബ​ന്ധു​വാ​യ പി.​എ​ച്ച്. ജോ​സ​ഫ് സം​ഭ​വം സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ൽ പ്ര​ഥ​മ​വി​വ​രം ന​ൽ​കി​യ​യാ​ളാ​ണ്. ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ടം 164 പ്ര​കാ​രം മ​ജി​സ്​​ട്രേ​റ്റ് മു​മ്പാ​കെ ഇ​ദ്ദേ​ഹ​ത്തി​​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ഒ​ന്നാം സാ​ക്ഷി​യും റോ​യി തോ​മ​സി​ന്റെ സ​ഹോ​ദ​രി​യു​മാ​യ ര​ഞ്ജി വി​ൽ​സ​ന്റെ വി​സ്താ​രം ബു​ധ​നാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു. ഇ​ൻ​കാ​മ​റ രീ​തി​യി​ൽ ര​ഹ​സ്യ​മാ​യി വി​സ്താ​രം ന​ട​ത്തു​ന്ന​തി​നെ​തി​രെ ഒ​ന്നാം പ്ര​തി ജോ​ളി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ബി.​എ. ആ​ളൂ​രി​ന്റെ ഹ​ര​ജി കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​ഡ്വ. ആ​ളൂ​ർ എ​തി​ർ​വി​സ്താ​രം ന​ട​ത്തി​യി​ട്ടു​മി​ല്ല. ഇ​തി​നെ​തി​രെ ​അ​ടു​ത്ത ദി​വ​സം ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Koodatai murder case
News Summary - Koodatai murder case: Witness not present
Next Story