കൂടത്തായി കേസ്: ജയിൽ മാറ്റാനാവശ്യപ്പെട്ടുള്ള ജോളിയുടെ അപേക്ഷ പിൻവലിച്ചു
text_fieldsകോഴിക്കോട്: ജയിൽ മാറ്റണമെന്നാവശ്യപ്പെട്ട് കൂടത്തായി കൂട്ടക്കൊലക്കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി(48) പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിൽ നൽകിയ ഹരജി പിൻവലിച്ചു.
കോഴിക്കോട് ജില്ല ജയിലിലെ മതിൽ അപകടാവസ്ഥയിലായതിനാൽ ജോളിയടക്കം ജയിലിലുള്ളവരെ മറ്റു തടവറകളിലേക്ക് മാറ്റിയിരുന്നു.
കണ്ണൂർ വനിത ജയിലിൽ നിന്ന് ചികിത്സ തേടുന്ന കോഴിക്കോട് മെഡിക്കൽ കോളജിനോട് കൂടുതൽ അടുത്തുള്ള ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ജോളിക്കു വേണ്ടി അഭിഭാഷകൻ അഡ്വ. ഹിജാസ് അഹമ്മദ് അപേക്ഷ നൽകിയത്. എന്നാൽ സുരക്ഷിതമായ സ്ഥലമെന്ന നിലയിലാണ് കണ്ണൂർക്ക് മാറ്റിയതെന്നും തൊട്ടടുത്ത പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയൊരുക്കുമെന്നും അവിടെ ചികിത്സയൊരുക്കിയെന്നും ജയിലിൽനിന്ന് അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഹരജി പിൻവലിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സിച്ചതിനുള്ള മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് കാണിച്ച് ജോളിക്ക് വേണ്ടി ഹരജി നൽകി. ഹരജിയിൽ വാദം കേൾക്കാൻ കേസ് ജൂലൈ 12 ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

