കോക്കല്ലൂരിന്റെ നാടകപ്പെരുമക്ക് പത്താം തവണയും അംഗീകാരം
text_fieldsബാലുശ്ശേരി: ജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡന്ററി വിഭാഗം നാടകമത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി കോക്കല്ലൂർ ഗവ. എച്ച്.എസ്.എസ് പത്താം തവണയും വിജയപീഠത്തിൽ. ഇത്തവണ ‘കുരിശ്’ എന്ന നാടകവുമായാണ് കോക്കല്ലൂർ ഗവ. എച്ച്.എസ്.എസിലെ നാടക താരങ്ങൾ അരങ്ങ് കീഴടക്കിയത്.
ജെ.എസ്. വൈഷ്ണവി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. എൽ.എസ്. സുമന, എ.എസ്. അശ്വിനി, ഗൗതം ആദിത്യൻ, എസ്.ജി. ഗൗരി പാർവതി, ജെ.എസ്. വൈഷ്ണവി, ആർ.പി. ഘനശ്യാം, സഹജ് വിനോദ്, ശ്രിയാലക്ഷ്മി ശ്രീജിത്ത്, ജെ.എസ്. വേദിക, എസ്. വേദ രാജീവ് എന്നീ വിദ്യാർഥികളടങ്ങിയ സംഘമാണ് സ്കൂളിന്റെ നാടകമഹിമ വീണ്ടും ഉയർത്തിക്കെട്ടിയത്. വിനോയ് തോമസിന്റെ ‘വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി’ എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് കുരിശ് നാടകം.
ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ജെ.എസ്. വൈഷ്ണവി
വിനീഷ് പാലയാടിന്റെ രചനയും മനോജ് നാരായണന്റെ സംവിധാനവും നിധീഷ് പൂക്കാടിന്റെ കലാസംവിധാനവും നാടകത്തെ മികവുറ്റതാക്കി. വസ്ത്രാലങ്കാരം ജയിംസ് ചങ്ങനാശ്ശേരിയും സംഗീതം സത്യജിത്തുമാണ് ഒരുക്കിയത്. കോക്കല്ലൂർ നാടക കൂട്ടായ്മയായ മാവറിക്സ് ക്രിയേറ്റിവ് കലക്ടീവിന്റെ സഹകരണത്തോടെയും പിന്തുണയോടെയുമാണ് നാടകം ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

