യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവം: ഒരു പ്രതികൂടി പിടിയിൽ
text_fieldsകൊടുവള്ളി: മുസ്ലിം യൂത്ത് ലീഗ് നഗരസഭ കമ്മിറ്റി ജോ.സെക്രട്ടറി വാവാട് എരത്തോണയിൽ എരേരക്കൽ മുഹമ്മദ് കുഞ്ഞാവ (40)യെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. വാവാട് സെൻറർ കണ്ണാടിപ്പോയിൽ അബ്ദുറഹിമാൻ (29) എന്ന ചിക്കുവിനെയാണ് പൊലീസ് പിടികൂടിയത്.
സംഭവത്തിനുശേഷം വിദേശത്തേക്കു കടന്ന അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം മടങ്ങിവരവെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നാണ് പൊലീസ് പിടിയിലായത്. 2021 സെപ്റ്റംബർ 14ന് രാത്രിയാണ് കേസിനാസ്പദ സംഭവം നടന്നത്.
വാവാട് സെൻറർ വെള്ളറമ്മലിലെ ബന്ധുവീട്ടിൽനിന്ന് എരഞ്ഞോണയിലെ വീട്ടിലേക്ക് മുഹമ്മദ് ബൈക്കിൽ വരുന്നതിനിടെ മറഞ്ഞിരുന്ന മുഖംമൂടി ധരിച്ച രണ്ടുപേർ ബൈക്കിന് മുന്നിലേക്ക് ചാടി വീണ് തടഞ്ഞുനിർത്തുകയും മുളകുപൊടി വിതറി മുഹമ്മദിനെ വടി കൊണ്ടും കമ്പികൊണ്ടും അടിച്ച് പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് കേസ്. കേസിൽ പ്രതിയായ പാറക്കൽ സക്കീറിനെ കൊടുവള്ളി പൊലീസ് നേരത്തേ പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

