മരണാനന്തര ചടങ്ങുകൾ നടത്തി സന്നദ്ധ സേവകർ
text_fieldsകൊടുവള്ളി: കോവിഡ് വ്യാപകമായ സാഹചര്യത്തിൽ നഗരസഭ പരിധിയിൽ കോവിഡ് മരണങ്ങള് കൂടിവരുന്നു. മുപ്പതോളം മരണങ്ങളാണ് നടന്നത്.
കടുത്ത കോവിഡ് നിയന്ത്രണമുള്ളതിനാൽ മരണപ്പെടുന്നവരെ മരണാനന്തര ചടങ്ങുകൾ നടത്തി സംസ്കരിക്കാൻ തയാറാവാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ചടങ്ങുകളുൾപ്പെടെ മുഴുവൻ പ്രവർത്തനങ്ങളും എറ്റെടുത്ത് നടത്താൻ തയാറായി യുവാക്കളുടെ നേതൃത്വത്തിൽ സന്നദ്ധ സേവകർ സജജം.
അണുനശീകരണം ഉൾപ്പെടെയുള്ള മുഴുവൻ സജ്ജീകരണങ്ങളും വാഹനവും ഒരുക്കിയാണ് സേവന പ്രവർത്തനങ്ങൾക്കായി ഇവർ കാത്തിരിക്കുന്നത്.
കോവിഡിെൻറ ആദ്യഘട്ടത്തിൽ കോവിഡ് ബാധിച്ച് മരിച്ച മലപ്പുറം സ്വദേശിക്ക് ഖബറിടം ഒരുക്കി കൊടുവള്ളി മഹല്ല് കമ്മിറ്റിയും സന്നദ്ധ പ്രവർത്തകരും മാതൃകയായിരുന്നു.
മുസ്ലിം യൂത്ത് ലീഗിെൻറ നേതൃത്വത്തിലുള്ള വൈറ്റ്ഗാർഡ് അംഗങ്ങളും സി.പി.എമ്മിെൻറ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ സേനയും, ഐ.എൻ.എൽ മില്ലത്ത് ബ്രിഗേഡുമാണ് മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകിവരുന്നത്. സ്ഥാപനങ്ങൾ അണു നശീകരണം നടത്തുവാനും രോഗികളെ ആശുപത്രിയിലെത്തിക്കുവാനുമെല്ലാം ഇവർ മുന്നിലുണ്ട്.
പ്രത്യേക പരിശീലനം നേടിയവര്‍ ഉള്‍പ്പെട്ട സംഘമാണ് മയ്യിത്ത് പരിപാലനത്തിന് നേതൃത്വം നല്‍കുന്നത്. എവിടെ വേണമെങ്കിലും ഇവരുടെ സേവനം ലഭ്യമാണ്. കഴിഞ്ഞ ദിവസം കൊടുവള്ളിയിലും ചളിക്കോടും മരണപ്പെട്ടവരുടെ മയ്യിത്ത് പരിപാലനം എങ്ങിനെ നടത്തും എന്ന് നാട്ടുകാര്‍ ആശങ്കപ്പെട്ട് നില്‍ക്കുമ്പോഴാണ് എല്ലാ കര്‍മങ്ങളും ഏറ്റെടുക്കാന്‍ തയാറായി വൈറ്റ്ഗാർഡ് മുന്നോട്ടുവന്നത്.
പി.കെ. സുബൈറിെൻറ നേതൃത്വത്തിൽ ഷാനവാസ്, മാമു പരപ്പന്‍പൊയില്‍, സക്കീർ കൊടുവള്ളി, ജബ്ബാര്‍ പട്ടിണിക്കര, നിസാർ നെല്ലാങ്കണ്ടി, ഷമ്മാസ് കൊടുവള്ളി, സാബിത്ത്, മജീദ്, ഉമ്മര്‍ഹാജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കോവിഡ് പ്രതിരോധ സേന അംഗം കെ.ടി. രാഗേഷിെൻറ നേതൃത്വത്തിലാണ് പറമ്പത്ത്കാവിൽ മരണപ്പെട്ടയാളുടെ സംസ്കാര ചടങ്ങുകൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

