കിഴക്കോത്ത് രണ്ടുപേർക്കുകൂടി കോവിഡ്; നഗരസഭയിൽ 200 പേർക്ക് ഇന്ന് പരിശോധന
text_fieldsകൊടുവള്ളി: കിഴക്കോത്ത് പ്രൈമറി ഹെൽത്ത് സെൻററിെൻറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ആർ.ടി.പി.സി.ആർ സ്രവ പരിശോധനയിൽ കിഴക്കോത്ത് പഞ്ചായത്തിലെ രണ്ടുപേരുടെ ഫലം പോസിറ്റിവ്. 13ാം വാർഡിലെ ഒരു യുവാവിനും (24) , 17ാം വാർഡിലെ യുവതി (21) എന്നിവരാണ് പോസിറ്റിവായത്.
സ്ത്രീ ഗർഭിണിയാണ്. യുവാവിനെ എൻ.ഐ.ടി ചികിത്സാ കേന്ദ്രത്തിലേക്കും യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ കേന്ദ്രത്തിലേക്കും മാറ്റി. വെള്ളിയാഴ്ച സമ്പർക്ക പട്ടികയിലുള്ള 100 ആളുകളുടെ പരിശോധന നടത്തിയതിൽ 14 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
തിങ്കളാഴ്ച സമ്പർക്ക പട്ടികയിലുള്ള 200 പേർക്ക് 10 മുതൽ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പരിശോധന നടത്തും.150 പേർക്ക് ആൻറിജൻ ടെസ്റ്റ് നടത്തും. 50 പേരുടെ സ്രവം ശേഖരിച്ച് ആർ.ടി.പി.സി.ആർ പരിശോധനക്കയക്കും.

