ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു
text_fieldsകൊട്ടക്കാവയൽ അങ്ങാടിയിൽ അപകട ഭീഷണി ഉയർത്തി നടപ്പാതയോട് ചേർന്നുനിൽക്കുന്ന ട്രാൻസ്ഫോർമർ
കൊടുവള്ളി: കൊട്ടക്കാവയൽ അങ്ങാടിയിൽ നടപ്പാതയോട് ചേർന്നുനിൽക്കുന്ന ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു. ആരാമ്പ്രം കാഞ്ഞിരമുക്ക് എളേറ്റിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി കൊട്ടക്കാവയലിൽ റോഡ് ഉയർത്തുകയും വീതികൂട്ടുകയും ചെയ്തിരുന്നു.
നേരത്തേ ഉണ്ടായിരുന്ന റോഡിൽനിന്ന് ഏറെ അകലെയായിരുന്നു ട്രാൻസ്ഫോർമർ. റോഡ് വീതികൂട്ടുകയും പുതിയ ഓവുചാലും നടപ്പാതയും നിർമിക്കുകയും ചെയ്തതോടെ ട്രാൻസ്ഫോർമർ നടപ്പാതയിലേക്ക് തള്ളിനിൽക്കുന്ന നിലയിലായി. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പോകുന്ന നടപ്പാതയിലെ ട്രാൻസ്ഫോർമർ ചെറിയ കുട്ടികൾക്കുപോലും തൊടാവുന്ന നിലയിലാണ്.
ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കെ.എസ്.ഇ.ബി നരിക്കുനി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർക്ക് പരാതി നൽകിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. വകുപ്പുമന്ത്രിക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

