Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightകൊടുവള്ളി ടൗണിൽ...

കൊടുവള്ളി ടൗണിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കി

text_fields
bookmark_border
Traffic reform
cancel
camera_alt

കൊടുവള്ളി ടൗണിൽ പുതിയ ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസും നഗരസഭ അധികൃതരും നിർദേശങ്ങൾ നൽകുന്നു

കൊ​ടു​വ​ള്ളി: ഗ​താ​ഗ​ത കു​രു​ക്കു​കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ന്ന ടൗ​ണി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന​ട​പ്പാ​ക്കി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ബ്ദു വെ​ള്ള​റ, കൊ​ടു​വ​ള്ളി സി.​ഐ പി. ​ച​ന്ദ്ര​മോ​ഹ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി. ​സി​യ്യാ​ലി ഹാ​ജി, കൗ​ൺ​സി​ല​ർ കെ. ​ശി​വ​ദാ​സ​ൻ, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ മു​ത​ൽ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് സ്റ്റി​ക്ക​ർ പ​തി​ച്ചു.

താ​മ​ര​ശ്ശേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളു​ടെ സ്റ്റോ​പ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ മു​ന്നി​ലേ​ക്ക് മാ​റ്റി. യ​തീം​ഖാ​ന മു​ത​ൽ എം.​പി.​സി ജ​ങ്ഷ​ൻ വ​രെ​യും ബ​സ് സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര​ത്തും സി​റാ​ജ് ബൈ​പാ​സ് റോ​ഡി​ൽ കാ​ട്ടി​ൽ​പ​ള്ളി ജ​ങ്ഷ​നി​ലും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് നി​രോ​ധി​ച്ചു. സി​റാ​ജ് ബൈ​പാ​സ് റോ​ഡി​ൽ പാ​ർ​ക്കി​ങ് ഒ​രു സൈ​ഡി​ൽ മാ​ത്ര​മാ​യി ക്ര​മീ​ക​രി​ച്ചു. ആ​ർ.​ഇ.​സി ജ​ങ്‌​ഷ​നി​ൽ വൈ​കീ​ട്ട് നാ​ലു​മു​ത​ൽ മു​ത​ൽ ഏ​ഴു​മ​ണി വ​രെ വ​ൺ​വേ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ക. താ​മ​ര​ശ്ശേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ സി​റാ​ജ് റോ​ഡ് വ​ഴി ക​ട​ന്നു​പോ​ക​ണം.

അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കു​ക​യും ഓ​പ​ൺ സ്റ്റേ​ജ് പൊ​ളി​ച്ചു​മാ​റ്റി ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്യും. പേ ​പാ​ർ​ക്കി​ങ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്ന് ന​ഗ​ര​സ​ഭ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. അ​ൻ​സാ​രി​പ്പ​ള്ളി​ക്ക് മു​ൻ​വ​ശം ബ​സ് ബേ ​നി​ർ​മി​ക്കും. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ടൗ​ണി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Koduvalli traffic reform
News Summary - Traffic reform has been implemented in Koduvalli town
Next Story