കൊടുവള്ളി: കൊടുവള്ളി മാർക്കറ്റ് റോഡിലെ ജ്വല്ലറിയിൽ പൂട്ട് പൊളിച്ച് മോഷണശ്രമം. കരുവൻപൊയിൽ സ്വദേശി മുഹമ്മദിെൻറ ഉടമസ്ഥതയിലുള്ള കീർത്തി ജ്വല്ലറിയിലാണ് സംഭവം.
ഷട്ടറിെൻറ രണ്ട് പൂട്ടും തകർത്ത് അകത്തു കടന്നനിലയിലായിരുന്നു. ശനിയാഴ്ച രാവിലെ കടയുടമ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽ പെട്ടത്.
വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ല. കൊടുവള്ളി പൊലീസിൽ പരാതി നൽകി. ഇതേ ജ്വല്ലറിയിൽ രണ്ടു തവണ നേരത്തേ മോഷണം നടന്നിരുന്നു.