യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ചു
text_fieldsകൊടുവള്ളി: യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ചതായി പരാതി. മുസ്ലിം യൂത്ത് ലീഗ് നഗരസഭ കമ്മിറ്റി ജോയൻറ് സെക്രട്ടറി വാവാട് എരത്തോണയിൽ താമസിക്കുന്ന എരേരക്കൽ മുഹമ്മദ് കുഞ്ഞാവയെ (40) ആണ് ആക്രമിച്ച് പരിക്കേൽപിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ പതിനൊന്നരയോടെയായിരുന്നു സംഭവം.
വാവാട് സെൻറർ വെള്ളറമ്മലിലെ ബന്ധുവീട്ടിൽനിന്ന് എരഞ്ഞോണയിലെ വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെ മറഞ്ഞിരുന്ന മുഖംമൂടി ധരിച്ച രണ്ടുപേർ ബൈക്കിന് മുന്നിലേക്ക് ചാടിവീണ് തടഞ്ഞുനിർത്തുകയും മുളകുപൊടി വിതറി വടികൊണ്ടും കമ്പികൊണ്ടും അടിച്ച് പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് മുഹമ്മദ് പറയുന്നത്.
ആക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞ് പേരുവിവരങ്ങൾ പൊലീസിന് കൈമാറിയതായും മുഹമ്മദ് പറഞ്ഞു.
പരിക്കേറ്റ മുഹമ്മദ് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സതേടി. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്ത കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

