Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightകരുണ വറ്റാത്തവർ...

കരുണ വറ്റാത്തവർ സഹായഹസ്തവുമായി തണലിൽ ഒത്തുകൂടി

text_fields
bookmark_border
thanal
cancel
camera_alt

കൊടുവള്ളി തണൽ ഡയാലിസിസ് സെൻറർ സംഗമം കാ​രാ​ട്ട് റ​സാ​ഖ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെയ്യുന്നു

കൊ​ടു​വ​ള്ളി: കി​ഡ്നി രോ​ഗം പി​ടി​പെ​ട്ട്​ തു​ട​ർ ചി​കി​ത്സ​യും ഡ​യാ​ലി​സി​സും ചെ​യ്യാ​ൻ സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ത​ണ​ലാ​യി കൊ​ടു​വ​ള്ളി​യി​ൽ ആ​രം​ഭി​ച്ച 'ത​ണ​ൽ' ഡ​യാ​ലി​സി​സ് സെൻറ​ർ ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്ക്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യും സ​ഹാ​യ​ങ്ങ​ളു​മാ​യി ക​രു​ണ​വ​റ്റാ​ത്ത​വ​ർ ത​ണ​ലി​ൽ ഒ​ത്തു​കൂ​ടി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ത​ണ​ലി​െൻറ പ്ര​വ​ർ​ത്ത​നം കാ​ണു​വാ​നാ​യി​ട്ടാ​ണ് ഒ​രു ദി​വ​സം നീ​ണ്ടു​നി​ന്ന ത​ണ​ൽ സം​ഗ​മം ന​ട​ത്തി​യ​ത്.

ഡോ. ​ഇ​ദ്​​രീ​സ് ചെ​യ​ർ​മാ​നാ​യു​ള്ള വ​ട​ക​ര​യി​ലെ ദ​യ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ട്ര​സ്​​റ്റി​െൻറ കീ​ഴി​ലാ​ണ് കൊ​ടു​വ​ള്ളി സി​റാ​ജ് ബൈ​പാ​സ് റോ​ഡി​ലെ സി​റാ​ജ് കെ​ട്ടി​ട​ത്തി​ൽ 1500 സ്ക്വ​യ​ർ ഫീ​റ്റി​ൽ 10 ബെ​ഡു​ക​ളോ​ടു​കൂ​ടി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഡ​യാ​ലി​സി​സ് സെൻറ​ർ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.60 രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ദി​വ​സ​വും ര​ണ്ടു ഷി​ഫ്റ്റു​ക​ളി​ലാ​യി നാ​ൽ​പ​തോ​ളം രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്തു വ​രു​ന്നു​ണ്ട്.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ 4000 പേ​ർ​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്തു​ക​ഴി​ഞ്ഞു. ഇ​നി​യും എ​ൺ​പ​തോ​ളം രോ​ഗി​ക​ൾ ഡ​യാ​ലി​സി​സ് ചെ​യ്യാ​നു​ള്ള അ​വ​സ​ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​തി​നാ​യി മൂ​ന്നാ​മ​തൊ​രു ഷി​ഫ്റ്റ് കൂ​ടി തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്.സം​ഗ​മം കാ​രാ​ട്ട് റ​സാ​ഖ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ വി​വി​ധ ക​മ്മി​റ്റി​ക​ൾ ന​ൽ​കി​യ ഫ​ണ്ടു​ക​ൾ അ​ഡ്വ. പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ ഏ​റ്റു​വാ​ങ്ങി. ഒ.​ടി. സു​ലൈ​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ എം.​എ​ൽ.​എ വി.​എം. ഉ​മ്മ​ർ മു​ഖ്യാ​തി​ഥി​യാ​യി.ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ശ​രീ​ഫ ക​ണ്ണാ​ടി പോ​യി​ൽ, ടെ​ക്സ്​​റ്റൈ​ൽ​സ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ യൂ​സു​ഫ് പ​ന്നൂ​ർ, മൈ​ജി ചെ​യ​ർ​മാ​ൻ എ.​കെ. ഷാ​ജി, ശി​ഹാ​ബ് നെ​ല്ലാം​ക​ണ്ടി, എ.​പി. മ​ജീ​ദ്, കെ. ​ബാ​ബു, കാ​രാ​ട്ട് ഫൈ​സ​ൽ, സി.​പി. നാ​സ​ർ കോ​യ ത​ങ്ങ​ൾ, യു.​കെ. ല​ത്തീ​ഫ്, മു​സ്​​ലി​യാ​ർ ബ​ഷീ​ർ റ​ഹ്മാ​നി, പി.​വി. ബ​ഷീ​ർ, ടി.​വി. സ​ലീം, പി.​വി. ബ​ഷീ​ർ റി​യാ​ദ്, ടി.​കെ. മു​ഹ​മ്മ​ദ്, ഒ.​പി.​ഐ. കോ​യ, എം. ​ഫെ​സ​ൽ, ഒ.​പി. സ​ലീം, എ.​പി.​സി. ലൈ​സ്, അ​ഷ​റ​ഫ് വാ​വാ​ട്, പി.​ടി.​എ. ല​ത്തീ​ഫ്, കെ. ​സു​രേ​ന്ദ്ര​ൻ, കെ.​കെ. സു​ബൈ​ർ, ഇ.​കെ. മു​ഹ​മ്മ​ദ്, ഷസു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​ങ്ങ​ൾ​സ് മു​ഹ​മ്മ​ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഒ.​പി. റ​ഷീ​ദ് സ്വാ​ഗ​ത​വും കെ.​ടി. ഫി​റോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetthnanal
News Summary - thanal meet in koduvally
Next Story