Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശക്തമായ കാറ്റും മഴയും; മടവൂരിൽ വ്യാപക നാശനഷ്ടം

text_fields
bookmark_border
ശക്തമായ കാറ്റും മഴയും; മടവൂരിൽ വ്യാപക നാശനഷ്ടം
cancel

കൊടുവള്ളി: മടവൂർ മേഖലയിൽ തിങ്കളാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിക്കുകയും വൈദ്യുതി തൂണുകൾ തകരുകയും ചെയ്തു.പതിനാലാം വാർഡിൽ പെട്ട ആരാമ്പ്രം കോഴിക്കാവിലെ പി.സി. ബഷീറിന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് കേടുപാടുകൾ സംഭവിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.സി. ആമിന മുഹമ്മദ്, പുറായിൽ അബ്ദുറഹിമാൻ, മൊടയാനിച്ചാലിൽ അബു എന്നിവരുടെ വീടുകളിൽ മരങ്ങൾ മുറിഞ്ഞു വീണ് നാശനഷ്ടങ്ങൾ സംഭവിച്ചു.

ആരാമ്പ്രം ചക്കാലക്കൽ പി.സി. ഹഫ്സത്തിന്റെ ഉടമസ്ഥയിലുള്ള കോഴിക്കാവിൽ വീടിന് മുകളിൽ തൊട്ടടുത്ത പറമ്പിലെ തെങ്ങ് മുറിഞ്ഞ് വീണ് വീട് ഭാഗികമായി തർന്നു. ആരാമ്പ്രം കുന്നുമ്മൽ ബഷീറിന്റെ പറമ്പിലെ തെങ്ങ് കടപുഴുകി വീണ് തൊട്ടടുത്ത കെട്ടിടത്തിന്റെ മേൽ കൂരയും തകർന്നു. മടവൂർ ഗ്രാമ പഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ ഉമ്മാരക്കുഴി-മണ്ണശ്ശേരി റോഡിൽ മേലേമഠത്ത്കാറ്റിൽ മരം പൊട്ടി വീണു ഗതാഗതം തടസ്സപ്പെട്ടു.അഗ്നിശമന സേനയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പൊട്ടിവീണ മരങ്ങൾ മുറിച്ച് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Strong winds and rain; Extensive damage in Madavoor
Next Story