Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightകൊ​ടു​വ​ള്ളി​യി​ൽ...

കൊ​ടു​വ​ള്ളി​യി​ൽ സ്കൂ​ട്ട​ർ മോ​ഷ്​​ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
safvan, danish minhaj
cancel
camera_alt

സഫ്​വാൻ, ഡാനിഷ് മിൻഹാജ്​

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി​യി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ മോ​ഷ്​​ടി​ച്ച ര​ണ്ടു​പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. ഈ​ങ്ങാ​പ്പു​ഴ സ്വ​ദേ​ശി സ​ഫ്​​വാ​ൻ (32), മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി കി​ഴ​ക്ക​യി​ൽ ഡാ​നി​ഷ് മി​ൻ​ഹാ​ജ് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​മേ​യ് ര​ണ്ടി​ന് പു​ല​ർ​​ച്ച അ​ഞ്ചി​നാ​യി​രു​ന്നു​ മോ​ഷ​ണം.

മ​ദ്റ​സ ബ​സാ​ർ എ​ര​പ്പു​ണ്ട് ജു​മാ മ​സ്ജി​ദി​ന് മു​ൻ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ട പി.​ടി.​ഇ​ജി​ലാ​ൻ​റ്​ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ക്ടി​വ സ്​​കൂ​ട്ട​റാ​ണ്​ മോ​ഷ്​​ടി​ച്ച​ത്. സ്കൂ​ട്ട​റി​നാ​യു​ള്ള തി​ര​ച്ചി​ലി​നി​ടെ കൊ​ടു​വ​ള്ളി​യി​ൽ​വെ​ച്ച് മൂ​ന്നു​പേ​ർ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത് പൊ​ലീ​സി​‍െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. മ​റ്റ് ര​ണ്ടു​പേ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് മ​ദ്റ​സ ബ​സാ​റി​ൽ​നി​ന്ന് മോ​ഷ​ണം പോ​യ സ്കൂ​ട്ട​റാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്. പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. പു​തു​പ്പാ​ടി കൊ​ട്ടാ​ര​ക്കോ​ത്ത് സ്വ​ദേ​ശി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft Newsscooter theft
News Summary - scooter theft from koduvally; two arrested
Next Story