കൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ 12 കരീറ്റിപ്പറമ്പ് വെസ്റ്റ് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന മുൻ കൗൺസിലറായ യു.വി. സാഹിയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി മുസ്ലിംലീഗ് നഗരസഭ ജനറൽ സെക്രട്ടറി പി. മുഹമ്മദ് അറിയിച്ചു. വിമത സ്ഥാനാർഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭ മുസ്ലിംലീഗ് കമ്മിറ്റി ബുധനാഴ്ച സംസ്ഥാന നേതൃത്വത്തിനകത്ത് നൽകിയിരുന്നു.
കോൺഗ്രസ് നേതൃത്വവും വിമതർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ഇവിടെ യു.ഡി.എഫിെൻറ ഔദ്യോഗിക സ്ഥാനാർഥി കോൺഗ്രസിലെ സി.കെ. ജലീലാണ്. ഉനൈസ് കരീറ്റിപ്പറമ്പാണ് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്നത്. ഇവിടെ ഒരു വിഭാഗം പ്രാദേശിക ലീഗ് നേതൃത്വം സാഹിക്കൊപ്പമാണ്. പ്രാദേശിക വികാരം മാനിക്കാതെയാണ് ഡിവിഷനിൽ സ്ഥാനാർഥിയെ നിർത്തിയതെന്നാണ് ഇവർ പറയുന്നത്.
20 പ്രാവിൽ ഡിവിഷനിലും വിമത സ്ഥാനാർഥിക്കെതിരെ നടപടി വേണമെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. കെ.സി. ആയിശ ഷഹ്നിദയാണ് യു.ഡി.എഫിെൻറ ഔദ്യോഗിക സ്ഥാനാർഥി.
മുസ്ലിം ലീഗിെൻറ ഒരു വിഭാഗം പ്രവർത്തകർ സ്വതന്ത്രയായി മത്സരിക്കുന്ന ഷഹനാസ് പാടിപ്പറ്റക്കൊപ്പമാണ്.