Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightപോക്സോ കേസ് പ്രതി...

പോക്സോ കേസ് പ്രതി പിടിയിൽ

text_fields
bookmark_border
pocso case
cancel
camera_alt

ഷ​മീ​ർ

കൊ​ടു​വ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പ്ര​തി​യെ കൊ​ടു​വ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. മു​ക്കം കു​റ്റി​പ്പാ​ല രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ലെ ക​ര​ടി ഷെ​മീ​റി​നെ​യാ​ണ് (26) പൊ​ലീ​സ് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സു​ഹൃ​ത്ത്‌ വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചു പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. കു​ന്ദ​മം​ഗ​ലം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി കൊ​ടു​വ​ള്ളി പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത​റി​ഞ്ഞ ഷ​മീ​ർ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ്‌ ചെ​യ്ത് ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ പ​ഴു​ത​ട​ച്ച നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ ഷെ​മീ​റി​ന് ജി​ല്ല​യി​ൽ ക​ഞ്ചാ​വ് കേ​സും അ​ടി​പി​ടി കേ​സും ഉ​ൾ​പ്പെ​ടെ മ​റ്റു കേ​സു​ക​ൾ ഉ​ള്ള​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി കൊ​ടു​വ​ള്ളി പൊ​ലീ​സ് പ​റ​ഞ്ഞു.

കൊ​ടു​വ​ള്ളി സി.​ഐ കെ. ​പ്ര​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​വ​ള്ളി എ​സ്.​ഐ അ​നൂ​പ് അ​രീ​ക്ക​ര, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശ്രീ​ജി​ത്ത്‌, അ​നൂ​പ് ത​റോ​ൽ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റാ​യ ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoarrest
News Summary - POCSO case accused arrested
Next Story