പീപ്പ്ൾസ് ഫൗണ്ടേഷൻ ഹോം പദ്ധതി: രണ്ടു വീടുകൾ സമർപ്പിച്ചു
text_fieldsപീപ്പ്ൾസ് ഫൗണ്ടേഷൻ പീപ്പിൾസ് ഹോം പദ്ധതിയുടെ ഭാഗമായി വാവാട് കുന്നുമ്മലിൽ നിർമിച്ച വീടിന്റെ താക്കോൽ ചെയർമാൻ എം.കെ.മുഹമ്മദലി നഗരസഭ ചെയർമാൻ വി. അബ്ദുവിന് കൈമാറുന്നു
കൊടുവള്ളി: പീപ്പ്ൾസ് ഫൗണ്ടേഷൻ പീപ്പ്ൾസ് ഹോം പദ്ധതിപ്രകാരം നഗരസഭയിലെ വാവാട് കുന്നുമ്മലിലും കുരിയാണിക്കലും നിർമിച്ച രണ്ട് വീടുകളുടെ സമർപ്പണം ചെയർമാൻ എം.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി മേഖല നാസിം വി.പി.ബഷീർ അധ്യക്ഷത വഹിച്ചു. കുന്നുമ്മലിൽ വീടിെൻറ താക്കോൽ നഗരസഭ ചെയർമാൻ വി.അബ്ദുവും കുരിയാണിക്കലിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ.ടി. അബ്ദുറഹിമാനും എം.കെ.മുഹമ്മദലി കൈമാറി.
നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ കെ.എം.സുശിനി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, കെ.പി.അശോകൻ, എ.കെ.കുഞ്ഞിമുഹമ്മദ്, എം.വൈ.യൂസുഫ് ഹാജി, ഇ.കെ.അഷ്റഫ്, സക്കീർ ഹുസൈൻ, ശിഹാബ്, കെ.അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ആർ.കെ.അബ്ദുൽ മജീദ് സ്വാഗതവും കെ.വി.മുഹമ്മദലി നന്ദിയും പറഞ്ഞു.

