സ്വന്തമായി കാടൊരുക്കി; 'ഹരിതവ്യക്തി' പുരസ്കാരനേട്ടത്തിൽ വി. മുഹമ്മദ് കോയ
text_fieldsവി. മുഹമ്മദ് കോയ സ്വന്തമായൊരുക്കിയ വനഭൂമിയിൽ
കൊടുവള്ളി: കുന്നിൻ മുകളിൽ സ്വന്തമായി കാടൊരുക്കി ശ്രദ്ധേയനായ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ആരാമ്പ്രത്തെ പൊയിലങ്ങൽ വീട്ടിൽ വി. മുഹമ്മദ് കോയക്കിത് അഭിമാന നിമിഷം. സംസ്ഥാന ജൈവ വൈവിധ്യ ബോർഡി െൻറ 2019-20 വർഷത്തെ ഹരിതവ്യക്തി പുരസ്കാരമാണ് മുഹമ്മദ് കോയയെ തേടിയെത്തിയത്.
20 വർഷം മുമ്പ് തൻെറ കൈവശമുണ്ടായിരുന്ന 30 സെൻറ് സ്ഥലത്താണ് വൃക്ഷത്തൈകൾ നട്ട് പിടിപ്പിച്ച് പ്രകൃതിയെ ചേർത്തുപിടിച്ചത്. പിന്നീട് സമീപത്തെ ഭൂമി കൂടി വിലക്കുവാങ്ങി സംരക്ഷണ വനപ്രദേശം വിപുലപ്പെടുത്തി. വി.എം.കെ ബൊട്ടാണിക്കൽ ഗാർഡൻ എന്ന മുഹമ്മദ് കോയയുടെ വനഭൂമിയിൽ ഇപ്പോൾ 250ൽപരം അപൂർവയിനത്തിൽപ്പെട്ട വൃക്ഷങ്ങൾ സംരക്ഷിച്ച് വരുന്നുണ്ട്. ഓരോ വൃക്ഷത്തിെൻറയും പേരും വിവരണങ്ങളും അടങ്ങിയ ബോർഡുകളും ഇതോടൊപ്പം സ്ഥാപിച്ചതിനാൽ വനം കാണാനെത്തുന്നവർക്ക് ഏറെ സഹായകമാണ്. തുടക്കത്തിൽ ദൂരെ നിന്നും മുഹമ്മദ് കോയ വെള്ളം കുടത്തിൽ തലച്ചുമടായെത്തിച്ചാണ് വേനൽക്കാലത്ത് വൃക്ഷത്തൈകൾ സംരക്ഷിച്ചത്. പിന്നിട് വൃക്ഷങ്ങൾ വളർന്ന് വനത്തിൻെറ സ്വാഭാവികതയിലെത്തിയതോടെ വലിയ കാടായി മാറി പ്രദേശം. ഇതോടെ സമീപ പ്രദേശങ്ങളിലും കുടിവെള്ള പ്രശ്നത്തിനും പരിഹാരമുണ്ടായി.
25 ഇനം മുളകളും ഇവിടെ വളരുന്നുണ്ട്. വിവിധ ചെടികളും ഫലവൃക്ഷങ്ങളും വളരുന്നതിനാൽ പൂമ്പാറ്റകളുടേയും കിളികളുടെയും വിവിധ ജീവികളുടേയും ആവാസ കേന്ദ്രവുമാണിപ്പോൾ ഈ വനഭൂമി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പരിസ്ഥിതി സ്നേഹികളും വിദ്യാർഥികളും ഗവേഷകരുമെല്ലാം മടവൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ സംരക്ഷിത വനഭൂമിയിലെത്തുന്നുണ്ട്. കൊടുവള്ളിയിലെ ജ്വല്ലറി ഉടമ കൂടിയായ മുഹമ്മദ് കോയക്ക് സംസ്ഥാന സർക്കാറി െൻറ 2014ലെ വനമിത്ര അവാർഡ്, പരിസ്ഥിതി സൗഹാർദ അവാർഡ്, ഓയിസ്ക ഇൻറർനാഷനലി െൻറ വനബന്ധു പുരസ്കാരം അടക്കം ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

