എം.ഡി.എം.എ വിൽപന: മുഖ്യ കണ്ണി പിടിയിൽ
text_fieldsഷാനൂബ്
താമരശ്ശേരി: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം.ഡി.എം.എ വിതരണ ശ്രംഖലയിലെ മുഖ്യ കണ്ണി പൊലീസ് പിടിയിൽ. ഈങ്ങാപ്പുഴ പുൽക്കുഴിയിൽ ഷാനൂബ് (34) ആണ് ശനിയാഴ്ച പുലർച്ചെ താമരശ്ശേരി ചുങ്കത്ത് വെച്ച് പിടിയിലായത്. ഒരു വർഷത്തോളമായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. രണ്ടുമാസം മുമ്പ് കൈതപ്പൊയിൽ ഡാൻസഫ് സംഘം 11 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതിയായ കൈതപ്പൊയിൽ സ്വദേശി ദിൽഷാദ് മുഹമ്മദിന് മയക്കുമരുന്ന് എത്തിച്ചു നൽകിയതെന്ന് ഇയാളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടുവർഷത്തോളമായി കോഴിക്കോട് ജില്ലയിലെ ലഹരിവിൽപ്പനക്കാർക്ക് ഇയാൾ ലഹരി വസ്തുക്കൾ എത്തിക്കുന്നതായ വിവരത്തെതുടർന്ന് ഇയാൾ മലപ്പുറത്തേക്ക് താമസം മാറു കയായിരുന്നു.
പെരിന്തൽമണ്ണ, അങ്ങാടിപ്പുറത്ത് വീട് വാടകയ്ക്ക് എടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വ്യാപകമായി ലഹരി വില്പന നടത്തുകയായിരുന്നു. ഇയാൾ താമരശ്ശേരി, ഈങ്ങാപ്പുഴ ഭാഗത്തേക്ക് കാറിൽ വരുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും താമരശ്ശേരി പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. കാറിൽ നടത്തിയ പരിശോധനയിൽ ഡോർ പാഡിന്റെ സൈഡിലായി ഒളിപ്പിച്ച നിലയിൽ 2.34 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ബംഗളൂരുവിൽ നിന്നും ഇടനിലക്കാര് മുഖേനയാണ് മയക്കുമരുന്ന് എത്തിക്കുന്നത്. താമരശ്ശേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു. താമരശ്ശേരി എസ്.ഐമാരായ വിനീത് വിജയൻ, ജി.സുമിൻ, അമൽ ചന്ദ്രൻ, കെ.പി റീതു, എ.എസ്.ഐ പി. റെജി, സി.പി.ഒ ഉമ്മർ, ജയപ്രകാശ്, ഡാൻസാഫ് എസ്.ഐ രാജീവ് ബാബു, എ.എസ്.ഐ ജയരാജൻ പനങ്ങാട്, സീനിയർ സി.പി.ഒമാരായ ജിനീഷ് ബാലുശ്ശേരി, അനസ് ഈർപ്പോണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

