Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightകൊ​ടു​വ​ള്ളി ടൗ​ൺ...

കൊ​ടു​വ​ള്ളി ടൗ​ൺ ഗതാഗത പ​രി​ഷ്കാ​രം; നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ ആ​രം​ഭി​ച്ചു

text_fields
bookmark_border
കൊ​ടു​വ​ള്ളി ടൗ​ൺ ഗതാഗത പ​രി​ഷ്കാ​രം; നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ ആ​രം​ഭി​ച്ചു
cancel
camera_alt

കൊടുവള്ളി ടൗണിൽ നിർത്തിയിട്ട ബൈക്കുകൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നു

കൊ​ടു​വ​ള്ളി: ടൗ​ണി​ലെ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ളെ തു​ട​ർ​ന്ന് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ പൊ​ലീ​സ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. രാ​വി​ലെ റോ​ഡ​രി​കി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത ബൈ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യും പൊ​ലീ​സും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ക​ൾ​ക്കു മു​ന്നി​ൽ നി​ർ​ത്തി​യി​ടു​ന്ന​തി​ന് ത​ട​സ്സ​ങ്ങ​ളി​ല്ലെ​ന്നും പ​രി​ഷ്കാ​ര​ങ്ങ​ൾ വി​ജ​യ​പ്ര​ദ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്ക​രു​ത് -കെ.​എം.​എ

കൊ​ടു​വ​ള്ളി: വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന​യോ ശ​രി​യാ​യ തീ​രു​മാ​ന​ങ്ങ​ളോ ഇ​ല്ലാ​തെ മു​മ്പ് ന​ട​പ്പാ​ക്കി പ​രാ​ജ​യ​പ്പെ​ട്ട ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം വീ​ണ്ടും ന​ട​പ്പാ​ക്ക​രു​തെ​ന്ന് കൊ​ടു​വ​ള്ളി മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​ളി​ച്ചു​നീ​ക്കു​ന്ന ഓ​പ​ൺ എ​യ​ർ സ്റ്റേ​ജ് സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റൊ​രു സ്ഥ​ല​ത്ത് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സി.​ടി. ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. ഫൈ​സ​ൽ, ഒ.​കെ. ന​ജീ​ബ്, സി.​പി. റ​സാ​ഖ്, എ​ൻ.​ടി. ഹ​നീ​ഫ, അ​മീ​ൻ കാ​രാ​ട്ട്, ആ​ബി​ദ് ത​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബൈ​പാ​സ് നി​ർ​മി​ക്ക​ണം -ബി.​ജെ.​പി

കൊ​ടു​വ​ള്ളി: ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും പൊ​ലീ​സും ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം അ​ശാ​സ്ത്രീ​യ​വും യു​ക്തി​ക്ക് നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്ന് ബി.​ജെ.​പി കൊ​ടു​വ​ള്ളി നോ​ർ​ത്ത് ഏ​രി​യ ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു. കൊ​ടു​വ​ള്ളി​യി​ലെ ഗ​താ​ഗ​ത​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ങ്കി​ൽ സി​റാ​ജ് ബൈ​പാ​സ് നി​ർ​മി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പ​ടി​പ്പു​ര​ക്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു പോ​റ​ങ്ങോ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ശാ​സ്ത്രീ​യം -സി.​പി.​ഐ

കൊ​ടു​വ​ള്ളി: ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം തി​ക​ച്ചും അ​ശാ​സ്ത്രീ​യ​വും ജ​ന​ദ്രോ​ഹ​പ​ര​വു​മാ​ണെ​ന്ന് സി.​പി.​ഐ ടൗ​ൺ ബ്രാ​ഞ്ച് ക​മ്മി​റ്റി യോ​ഗം വി​ല​യി​രു​ത്തി. വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന​ക​ളോ ബ​ദ​ൽ സം​വി​ധാ​ന​മോ കാ​ണാ​തെ​യാ​ണ് ട്രാ​ഫി​ക് പ​രി​ഷ്കാ​രം കൊ​ണ്ടു​വ​ന്ന​ത്. 200ൽ​പ​രം ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ൽ പോ​ലും വേ​ണ്ട​ത്ര ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. പി.​ടി.​സി. ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി പി.​കെ. റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KoduvallyKoduvally Town
Next Story