Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightകൊടുവള്ളി സിറാജ്...

കൊടുവള്ളി സിറാജ് മേൽപാലം പദ്ധതി; എതിർത്തും അനുകൂലിച്ചും ആളുകൾ രംഗത്ത്

text_fields
bookmark_border
കൊടുവള്ളി സിറാജ് മേൽപാലം പദ്ധതി; എതിർത്തും അനുകൂലിച്ചും ആളുകൾ രംഗത്ത്
cancel
camera_alt

നിർദിഷ്​ട സിറാജ് മേൽപാലം അണ്ടർഗ്രൗണ്ട് റോഡി െൻറ സ്കെച്ച്

കൊടുവള്ളി: സർക്കാർ ബജറ്റിൽ തുക വകയിരുത്തി കൊടുവള്ളിയിൽ വരുന്ന തുരങ്കറോഡ് ഉൾപ്പെടുന്ന കൊടുവള്ളി സിറാജ് മേൽപാലവുമായി ബന്ധപ്പെട്ട പദ്ധതിയെ എതിർത്തും അനുകൂലിച്ചും ആളുകൾ രംഗത്ത്. പ്രവൃത്തികൾ ആരംഭിക്കുന്നതി െൻറ ഭാഗമായി പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രവൃത്തിക്കായി ഏറ്റെടുക്കേണ്ട ഭാഗങ്ങൾ അളന്ന് തിട്ടപ്പെടുത്തുകയും ഭൂവുടമകൾക്കും കച്ചവടക്കാർക്കും അതിരുകൾ കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചുള്ള 11/1 നോട്ടിഫിക്കേഷൻ ഗസറ്റ് വിജ്ഞാപനം സർക്കാർ ജൂലൈയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു.

27ഓളം സർവേ നമ്പറുകളിൽ ഉൾപ്പെട്ട 0.2810 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമി ഏറ്റെടുക്കലിനാണ് സർക്കാർ വിജ്ഞാപനമായത്. പ്രവൃത്തികൾക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്​റ്റമെൻറ്​ ഫണ്ട് ബോർഡ് (കിഫ്ബി) 54.03 കോടി രൂപയാണ് അനുവദിച്ചത്. കെട്ടിടവും ഭൂമിയും നഷ്​ടപ്പെടുന്നവർക്ക് നഷ്​ടപരിഹാരവും ഉറപ്പുനൽകുന്നുണ്ട്. സിറാജ് ബൈപാസ് ജങ്ഷൻ മുതൽ പാലക്കുറ്റി െപട്രോൾ പമ്പ് വരെ 800 മീറ്റർ നീളത്തിലാണ് തുരങ്കറോഡ് ഉൾപ്പെടുന്ന മേൽപാലം നിർമിക്കുക. സിറാജ് ബൈപാസ് ജങ്ഷൻ മുതൽ കെ.എസ്.ഇ.ബി ഓഫിസിന് സമീപം വരെ മേൽപാലവും ബൈപാസ് ജങ്ഷൻമുതൽ പഴയ പൊലീസ് സ്​റ്റേഷൻ ഭാഗം വരെ തുരങ്കം റോഡുമാണുണ്ടാവുക. നിലവിലുള്ള റോഡ് നിലനിർത്തി റോഡിന് ഇരുവശത്തും ഏഴര മീറ്റർ വീതിയിൽ സർവിസ് റോഡുകളുമുണ്ടാവും. 12 മീറ്റർ വിതിയിലാവും പാലമുണ്ടാവുക.

എന്നാൽ, പദ്ധതി നടപ്പിലാവുന്നതോടെ കൊടുവള്ളിയുടെ വ്യാപാര മേഖലക്ക് നഷ്​ടവും കച്ചവടക്കാർക്ക് തൊഴിൽ നഷ്​ടവും സംഭവിക്കുമെന്നതിനാൽ പദ്ധതിയിൽ മാറ്റംവരുത്തി തുരങ്കറോഡ ഒഴിവാക്കുകയോ പുതിയ പദ്ധതി കൊണ്ടുവരുകയോ ചെയ്യണമെന്ന ആവശ്യമാണ് മറുപക്ഷം ഉന്നയിക്കുന്നത്. 60ൽപരം കച്ചവട സ്ഥാപനങ്ങളെ നേരിട്ട് ബാധിക്കുന്നതും വരുമാനമാർഗം വഴിയടയുന്നതും ആ െണന്നതിനാൽ പദ്ധതി സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാനും ആശങ്കയകറ്റാനും എം.എൽ.എയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയാറാവണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.

നിർദിഷ്​ട സിറാജ് മേൽപാലവും തുരങ്കപാതയും കൊടുവള്ളിക്ക് ഗുണകരല്ലെന്നും കൊടുവള്ളിയുടെ നിലവിലുള്ള വ്യാപാര–വാണിജ്യ പ്രസക്തി നിലക്കുമെന്നും ഇവർ പറയുന്നു. പാലം ജുമാമസ്ജിദ് വരെ നിർമിക്കുന്നതും ഹൈവേ വീതികൂട്ടുന്നതും ഗുണകരമാണെന്നിരിക്കെ െപട്രോൾ പമ്പ് വരെ നീളുന്ന തുരങ്കപാത ആശങ്കക്കിടവരുത്തുന്നതും അപകടം വരുത്തുന്നതുമാണ്. സിറാജ് മേൽപാലം പ്രാവർത്തികമാക്കി തുരങ്കത്തിന് പകരം നിലവിലുള്ള ഹൈവേ, െപട്രോൾ പമ്പു മുതൽ പഴയ ആർ.ടി ഓഫിസ് വരെ നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനമാണ് നടക്കേണ്ടത്.

നിർദിഷ്​ട പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ, വ്യവസായ വാണിജ്യ പ്രതിനിധികൾ, ഭൂവുടമകൾ, കെട്ടിട ഉടമകൾ കച്ചവടക്കാർ എന്നിവരുമായി ആശയവിനിമയം നടത്തി പദ്ധതിയെ മുന്നോട്ടു കൊണ്ടുപോകണമെന്നും ഇവർ ആവശ്യപ്പെടുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ കൊടുവള്ളിയിലെ ഗതാഗതക്കുരുക്കിനും വികസന മുന്നേറ്റത്തിനും വഴിവെക്കുമെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവർ പറയുന്നത്.

പദ്ധതി കൊടുവള്ളിക്ക് മുതൽക്കൂട്ട് –കാരാട്ട് റസാഖ് എം.എൽ.എ

കൊടുവള്ളിയിൽ കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണ് ഗതാഗതക്കുരുക്ക്. ഇത് പരിഹരിക്കാൻ താൻ എം.എൽ.എയായ ആദ്യവർഷംതന്നെ ബജറ്റിൽ തുക വകയിരുത്തി. പിന്നിട് ജനകീയ ചർച്ചയിലൂടെ പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിക്കുകയും 54 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. തുടർ പ്രവർത്തനങ്ങളെല്ലാം നടത്തിയത് ബന്ധപ്പെട്ട വകുപ്പുകളാണ്.

ഒരുഭാഗത്ത് പുഴയും മറുഭാഗത്ത് ജനവാസ കേന്ദ്രവുമായതിനാൽ ഈ പദ്ധതിയല്ലാതെ മറ്റൊരു പദ്ധതി കൊടുവള്ളിക്ക് ഗുണകരമല്ല. എല്ലാവരും സഹകരിച്ചാൽ പദ്ധതി നാട്ടിൽ യഥാർഥ്യമാക്കാൻ കഴിയും. തടസ്സങ്ങൾ സൃഷ്​ടിച്ചാൽ പദ്ധതി വൈകുകയും ഗതാഗതക്കുരുക്ക് സങ്കീർണമാവുകയും ചെയ്യും.

ഗതാഗതക്കുരുക്കിലകപ്പെടുന്ന ജനം ശപിക്കുന്നതിന് മുമ്പായി പദ്ധതി നടപ്പാക്കാൻ കഴിഞ്ഞാൽ സുവർണ നഗരിയായ കൊടുവള്ളിക്ക് മുതൽക്കൂട്ടായി മാറുകതന്നെ ചെയ്യും.

എം.എൽ.എക്ക് പദ്ധതിയെക്കുറിച്ച് വ്യക്തതയില്ല –എം.പി.സി. നാസർ

തുരങ്കറോഡും സർവിസ് റോഡും അണ്ടർ പാസേജും ഇല്ലാത്ത 12 മീറ്റർ വീതിയിലുള്ള സിറാജ് ബൈപാസിനെ സ്വാഗതം ചെയ്യുന്നു. എം.എൽ.എയുടെ സ്വപ്നപദ്ധതിയുടെ യഥാർത്തരൂപം അദ്ദേഹത്തിനുതന്നെ മനസ്സിലായിട്ടില്ല. പദ്ധതി എന്താണെന്ന് പദ്ധതിയുടെ ഇരകളുമായോ

കൊടുവള്ളി മുൻസിപ്പാലിറ്റിയുമായോ രാഷ്​ട്രീയ പാർട്ടികളുമായോ ചർച്ച നടത്തിയിട്ടില്ല. ഇപ്പോൾമാത്രം പുറത്തുവന്ന പ്ലാനും എസ്​റ്റിമേറ്റും കാണുമ്പോഴാണ് അപകടം മനസ്സിലാകുന്നത്. ശരിക്കും കൊടുവള്ളിയുടെ വ്യാപാര മേഖല പൂർണമായും നഷ്​ടപ്പെടും.

പദ്ധതി നടക്കുന്ന മേഖലയിൽ115 കച്ചവട സ്ഥാപനങ്ങളുണ്ട്. ഇതിൽ 28 എണ്ണം പൂർണമായും 80ഓളം ഭാഗികമായും ഒരു ഹോസ്പിറ്റൽ പൂർണമായും ഇല്ലാതാകും. 320 പേരുടെ തൊഴിൽ നഷ്​ടപ്പെടും. 90ഓളം വരുന്ന ഒാ േട്ടാറിക്ഷ തൊഴിലാളികൾ, 40ഓളം വരുന്ന കെട്ടിട ഉടമകൾ എന്നിവരുടെ വരുമാന നഷ്​ടം എന്നിവ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വികസന പ്രവർത്തനങ്ങൾക്ക് വ്യാപാരികൾ എതിരല്ല –പി.ടി.എ. ലത്തീഫ്

വികസനം വരുമ്പോൾ തൊഴിൽ നഷ്​ടപ്പെടുന്നതും കുടിയിറക്കപ്പെടുന്നതും എന്നും വ്യാപാരികളാണ്. സ്ഥല ഉടമകൾക്കും കെട്ടിട ഉടമകൾക്കും നഷ്​ടപരിഹാരം ലഭിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, വ്യാപാരികൾ വഴിയാധാരമാവുകയാണ് ചെയ്യാറ്.

കൊടുവള്ളിയിൽ പദ്ധതി യാഥാഥ്യമാവുന്നതോടെ നൂറുകണക്കിന് വ്യാപാരികൾക്ക് തൊഴിൽ നഷ്​ടപ്പെടും. തൊഴിലാളികൾ പട്ടിണിയിലുമാവും. തുരങ്കറോഡ് കൊടുവള്ളിയെ വിഭജിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. തുരങ്കറോഡ് ഒഴിവാക്കി ടൗണിൽ നാലുവരി പാത നിർമിച്ച് ബസ്​സ്​റ്റാൻഡ് ഭാഗത്ത് സിഗ്​നൽ നിർമിച്ച് ഗതാഗത നിയന്ത്രണം വരുത്തണം.

കൊടുവള്ളിയുടെ പ്രൗഢി നഷ്​ടപ്പെടരുത് – എ.പി. മജീദ് (നഗരസഭ ഡെപ്യൂട്ടി ചെയർമാൻ)

മുൻ യു.ഡി.എഫ് സർക്കാറി െൻറ കാലത്താണ് പദ്ധതി കൊണ്ടുവന്നത്. ഇത് മാറ്റിയാണ് എം.എൽ.എ പുതിയ പദ്ധതിയുമായി രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും ഉണ്ടായിട്ടില്ല. കൊടുവള്ളി നഗരസഭ ഭരണ സമിതിക്ക് ഔദ്യോഗികമായി നിർദിഷ്​ട മേൽപാലം സംബന്ധിച്ച് സർക്കാറിൽനിന്നോബന്ധപ്പെട്ട വകുപ്പിൽനിന്നോ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.

കൊടുവള്ളിയുടെ പ്രൗഢി നഷടപ്പെടുന്ന രീതിയിൽ അങ്ങാടിയെ വെട്ടിമുറിക്കുന്ന പദ്ധതിയാവരുത്. സ്ഥല ഉടമകളുടെയും കച്ചവടക്കാരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടും ആശങ്കകൾ പരിഹരിച്ചുമാവണം പദ്ധതി നടപ്പാക്കേണ്ടത്.

ബഹുജനശ്രദ്ധ അനിവാര്യം –ഇ.സി. മുഹമ്മദ് (നഗരസഭ കൗൺസിലർ)

മേൽപാലം ആവാം അണ്ടർപാസേജ് വേണ്ട, അത് കൊടുവള്ളി അങ്ങാടിയുടെ പ്രാധാന്യം നഷ്​ടപ്പെടുത്തും എന്ന നിരർഥകവാദക്കാരുടെ ശ്രദ്ധ തിരുവനന്തപുരത്തെ പാളയം അണ്ടർപാസേജിലേക്ക് ക്ഷണിക്കുന്നു. ഏറ്റവും തിരക്കുള്ള പാളയത്ത് ഒരു പ്രയാസവും അത് സൃഷ്​ടിക്കുന്നില്ല.

എം.എൽഎ ഹോസ്​റ്റലിനു മുന്നിൽ നിന്നാരംഭിക്കുന്ന അണ്ടർപാസേജും മേൽപാലവും എത്ര സൗകര്യമാണ് ആ പട്ടണത്തിന് നൽകിയിട്ടുള്ളത്. അണ്ടർപാസേജിന് മുകളിൽ മേൽപാലംപോലെ ഉയരത്തിലാണ് മറ്റുള്ള റോഡ് എന്ന തെറ്റിദ്ധാരണ ആരോ സൃഷ്​ടിച്ചിട്ടുണ്ട്. അത്തരമൊരു ആശങ്കക്കും വകയില്ല എന്നതാണ് യാഥാർഥ്യം.

ഭൂമിയും കെട്ടിടവും നഷ്​ടമാകുന്നവർക്ക് പൊന്നും വിലയും സർക്കാർ നൽകും. അതുകൊണ്ട് തെറ്റിദ്ധാരണകൾക്ക് അവധി നൽകി യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് കൊടുവള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന കുതിപ്പി െൻറ ഭാഗമാവാൻ സ്ഥലമുടമകളും പൊതുപ്രവർത്തകരും ഒത്തുചേർന്ന് സന്നദ്ധമാവണം.

മേൽപാലം സ്വാഗതാർഹം –സി.പി. അബ്​ദുൽ മജീദ് (ഗോൾഡ് ആൻഡ്​ സിൽവർ മർച്ചൻറ് അസോസിയേഷൻ യൂനിറ്റ് സെക്രട്ടറി)

നിർദിഷ്​ട മേൽപാലം നിർമാണത്തിൽ തുരങ്കവും ടണൽ റോഡും ഒഴിവാക്കി സിറാജ് മേൽപാലവും ടൗൺ വീതി കൂട്ടിയുള്ള വികസനവും നടപ്പാക്കണം. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിൽ ടൗണിൽ വരാൻ പോകുന്ന മറ്റങ്ങളെക്കുറിച്ചും ഗുണദോഷ വശങ്ങളെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട്.

വഴിയാധാരമാക്കരുത് (പി.കെ. മുഹമ്മദ് -ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ്)

സിറാജ് മേൽപാലം ഉൾപ്പെടുന്ന തുരങ്കം റോഡ് കൊടുവള്ളിയെ രണ്ടായി വിഭജിക്കുന്നതിന് വഴിയൊരുക്കുന്നതാകരുത്. കൊടുവള്ളിയിൽ വികസനം വരുന്നതുവഴി കച്ചവടക്കാരെയും കെട്ടിട ഉടമകളെയും വഴിയാധാരമാക്കരുത്. ആശങ്കകൾ പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടുപോകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koduvallyoverbridgeKoduvalli Siraj Overbridgesiraj overbridge
Next Story