കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്; 19ൽ 18 സീറ്റും നേടി ആധിപത്യം നിലനിർത്തി യു.ഡി.എഫ്
text_fieldsകൊടുവള്ളി: പ്രാദേശിക തെരഞ്ഞെടുപ്പിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് ആധിപത്യം നിലനിർത്തി. ആകെയുള്ള 19 സീറ്റുകളിൽ 18 സീറ്റും തൂത്തുവാരിയാണ് യു.ഡി.എഫ് മുന്നണി ഉജ്ജ്വല ജയം നേടിയത്. യു.ഡി.എഫിന്റെ വൻമുന്നേറ്റത്തിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ടു.
മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എമ്മിന് ഈ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ബ്ലോക്ക് പഞ്ചായത്തിലെ ശേഷിക്കുന്ന ഒരു സീറ്റ് ആർ.ജെ.ഡി നേടി.
ആകെയുള്ള 19 സീറ്റുകളിൽ മുസ്ലിം ലീഗിന് എട്ടും കോൺഗ്രസിന് ഒമ്പതും കേരള കോൺഗ്രസിന് ഒന്നും സീറ്റും ലഭിച്ചതോടെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നിഷ്പ്രയാസം സ്വന്തമായി.
കഴിഞ്ഞതവണ മുസ്ലിം ലീഗിന് ഏഴും കോൺഗ്രസിന് ഏഴും കേരള കോൺഗ്രസ് (ജോസഫ്) ഒന്നും സി.പി.എമ്മിന് മൂന്നും സീറ്റുകളാണ് ഉണ്ടായിരുന്നത്. ഭരണത്തുടർച്ചക്ക് പുറമെ കൂടുതൽ വാർഡുകൾ പിടിച്ചെടുത്തത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആഹ്ലാദമുയർത്തി.
വിജയികൾ: ഒന്ന് - കട്ടിപ്പാറ: ജിൻസി തോമസ് (കോൺ.) രണ്ട് - അടിവാരം: ബിന്ദു സന്തോഷ് (ലീഗ്), മൂന്ന് - ഈങ്ങാപ്പുഴ: ആയിശബീവി (ലീഗ്), നാല് -മലപുറം: സണ്ണി കാപ്പാട്ടു മല (കോൺ.), അഞ്ച് -തുഷാരഗിരി: അംബിക മഗലത്ത് (കോൺ.), ആറ്- കോടഞ്ചേരി: ജോബി ഇലന്തൂർ (കോൺ.), ഏഴ് -ആനക്കാംപൊയിൽ: ദീപ പോൾ (കേരള കോൺഗ്രസ്), എട്ട് -കൂടരഞ്ഞി: ജിമ്മി (ആർ.ജെ.ഡി), ഒമ്പത് -തിരുവമ്പാടി: വട്ടപറമ്പിൽ മുഹമ്മദ് (കോൺ.), പത്ത് -ഓമശ്ശേരി: പി.വി. സാദിഖ് (ലീഗ്),11- വെളിമണ്ണ: രാധാമണി (കോൺ.),12 - കൂടത്തായ്: എസ്.പി. ഷഹന (ലീഗ്), 13 പുല്ലാളൂർ: എം.കെ. മുഹമ്മദ് (കോൺ.),14 -മടവൂർ: പി.സി. ആമിന മുഹമ്മദ് (ലീഗ്), 15 -കിഴക്കോത്ത്: എൻ.സി. ഉസ്സയിൽ (ലീഗ്), 16 -എളേറ്റിൽ: സി.ടി. വനജ (കോൺ.), 17 -പരപ്പൻ പൊയിൽ: മൈമൂന ഹംസ ( ലീഗ്),18 -താമരശ്ശേരി: പി. ഗിരീഷ് കുമാർ (കോൺ.),19 -കോളിക്കൽ: നുഷൂഹത്ത് (ലീഗ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

