കോഴിക്കോട്: മണ്ഡലത്തിൽ മുേമ്പ ഓടിയെത്തുന്നതിെൻറ ആത്മവിശ്വാസമാണ് കാരാട്ട് റസാഖിെൻറ വാക്കുകളിൽ. എവിടെ നോക്കിയാലും താൻ കൊണ്ടുവന്ന വികസനം ചൂണ്ടിക്കാട്ടാനുണ്ട്. തിങ്കളാഴ്ച രാവിലെ താമരശ്ശേരിയിലെ വേനക്കാവിൽനിന്ന് തുടങ്ങിയതാണ് റോഡ് ഷോ. ചുട്ടുപൊള്ളുന്ന ചൂടാണെങ്കിലും സ്ഥാനാർഥി തുറന്ന വാഹനത്തിലാണ്.
വരവറിയിച്ച് അനൗൺസ്മെൻറ് വാഹനവും വാദ്യഘോഷസംഘവും പരിവാരപ്പടയും. വായോളി മുഹമ്മദ്, കെ.ബാബു, വേളാട്ട് മുഹമ്മദ്, യൂസുഫ് പടനിലം, ഒ.പി.ഐ കോയ, കെ.വി. സുരേന്ദ്രൻ, സുധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാഹനപര്യടനം. നട്ടുച്ചക്ക് താമരശ്ശേരി ചുങ്കത്തെ ബദാംമരച്ചോട്ടിൽ സ്വീകരണയോഗത്തിൽ പ്രസംഗിക്കുേമ്പാഴും സ്ഥാനാർഥിക്ക് ഒരു വാട്ടവുമില്ല. പൂലോട്, ചുണ്ടൻകുഴി, കന്നൂട്ടിപ്പാറ, തച്ചംപൊയിൽ, മൂന്നാംതോട് എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണത്തിന് ശേഷം വിശ്രമം പള്ളിപ്പുറത്താണ്. പള്ളിപ്പുറത്തെ അങ്ങാടിയിൽ സ്വീകരണവുമുണ്ട്.
യൂസുഫ് പടനിലം സ്വതഃസിദ്ധശൈലിയിൽ യു.ഡി.എഫിനെതിരെ ആഞ്ഞടിച്ചുകഴിഞ്ഞേപ്പാഴേക്കും സ്ഥാനാർഥി എത്തി. അപ്പോഴേക്കും പ്രവർത്തകർ കോമ്പലപ്പടക്കത്തിന് തീകൊടുത്തു. ശരിക്കും തെരഞ്ഞെടുപ്പാവേശവും ആരവവും നിറഞ്ഞ് ഗ്രാമം. സ്ഥാനാർഥി പ്രസംഗിക്കാൻ തുടങ്ങി. പിണറായി സർക്കാറിെൻറ ഭരണത്തുടർച്ച ഉറപ്പാണ്. 1132.4 കോടിയുടെ വികസനം കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഈ മണ്ഡലത്തിൽ എനിക്ക് നടപ്പാക്കാനായത് എൽ.ഡി.എഫിെൻറ പ്രതിനിധിയായി നിങ്ങളെന്ന ജയിപ്പിച്ചതുകൊണ്ടാണ്. അടുത്ത ഭരണത്തിലും െകാടുവള്ളിക്ക് ഇതേരീതിയിൽ വികസനം ഉണ്ടാവണം. അതിന് തന്നെ ജയിപ്പിക്കണം. എല്ലായിടത്തും ഒരേ പ്രസംഗം.
പ്രചാരണത്തിെൻറ ഇടവേള പള്ളിപ്പുറത്തെ സഖാവ് ബേബിയുടെ വീട്ടിൽ. ഇനി മൂന്ന് മണിക്കേ പ്രചാരണം തുടങ്ങൂ. അതിനിടയിൽ കൊടുവള്ളി ഹൈസ്കൂൾ റോഡിലെ കല്യാണവീട്ടിലും ഓമശ്ശേരിയിലെ നിക്കാഹ് ചടങ്ങിലും പങ്കെടുത്ത് താമരശ്ശേരിയിൽ തിരിച്ചെത്തി സ്ഥാനാർഥി. വൈകുന്നേരത്തെ ആദ്യ സ്വീകരണം ചാടിക്കുഴിയിൽ. വീട്ടുമുറ്റത്ത് അഞ്ചു മിനിറ്റ് പൊതുയോഗം. യോഗം കഴിഞ്ഞ് സദസ്സിലിറങ്ങി എല്ലാവരെയും വിഷ് ചെയ്ത് വീണ്ടും പ്രചാരണവാഹനത്തിലേക്ക്.
കടുത്ത രാഷ്ട്രീയ വിരോധമുള്ളവർക്കുപോലും താൻകൊണ്ടുവന്ന വികസനം അംഗീകരിക്കാതിരിക്കാനാവില്ലെന്ന് റസാഖ് 'മാധ്യമ'ത്തോട് പറഞ്ഞു. നാട്ടുകാരനായ സ്ഥാനാർഥി എന്നത് മണ്ഡലത്തിൽ പ്രധാന ചർച്ചതന്നെയാണ്. 'നന്മ വളരട്ടെ നാട്ടുകാരൻ തുടരട്ടെ'എന്നതാണ് കാമ്പയിൻ. രണ്ടാമൂഴത്തിലും തെൻറ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് പര്യടനത്തിന് കട്ടിപ്പാറയിൽ തുടക്കം
കൊടുവള്ളി: നിയോജകമണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് റസാഖിെൻറ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പര്യടനത്തിന് കട്ടിപ്പാറയിലെ വേനക്കാവിൽ തുടക്കം. ലോക് താന്ത്രിക് യുവജനതാദൾ അഖിലേന്ത്യാ പ്രസിഡൻറ് സലീം മടവൂർ ഉദ്ഘാടനം ചെയ്തു. എം.ബി. സുഭിഷ് പ്ലാപ്പറ്റ അധ്യക്ഷത വഹിച്ചു.
ടി.സി. വാസു, കരീം പുതുപ്പാടി, എൻ. രവി, സി.പി. നിസാർ, കെ.ആർ. രാജൻ എന്നിവർ സംസാരിച്ചു. പൂലോട്, ചുണ്ടൻകുഴി, കന്നൂട്ടിപ്പാറ, തച്ചംപൊയിൽ, മൂന്നാം തോട്, ചുങ്കം, പള്ളിപ്പുറം, ചാടിക്കുഴിയിൽ, അണ്ടോണ, അമ്പലമുക്ക്, കൂടത്തായി, ചുണ്ടക്കുന്ന്, പെരിവില്ലി, പുത്തൂർ, ആലുംതറ, കരുവൻ പൊയിൽ, കരീറ്റിപ്പറമ്പ്, വാരിക്കുഴിത്താഴം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ആറങ്ങോട് സമാപിച്ചു.
ഒ.പി. റഷീദ്, യൂസഫ് പടനിലം, എ.പി. നസ്തർ, പി.ടി.സി. ഗഫൂർ, സയരിയ എളേറ്റിൽ, ഒ. മുഹമ്മദ്, കെ.വി. സുരേന്ദ്രൻ, ഒ. അബ്ദുറഹിമാൻ, എം. സുനൈഹ്, തമ്മീസ് അഹമ്മദ്, എം.എ. സിദ്ദീഖ് എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ചത്തെ പര്യടനം രാവിലെ ഒമ്പതിന് ചളിക്കോടുനിന്ന് ആരംഭിക്കും.
9.30ന് വലിയപറമ്പ്, 10ന് ആവിലോറ, 10.30ന് പറക്കുന്ന്, 11ന് പന്നൂര്, 11.15ന് മറി വീട്ടിൽ താഴം, 11.30ന് കാവിലുമ്മാരം, 11.45ന് മടവൂർ മൂക്ക്, 12ന് പളളിത്താഴം, 3.30ന് മുട്ടാഞ്ചേരി, നാലിന് പുല്ലാളൂർ, 4.30ന് പാലോളിത്താഴം, അഞ്ചിന് വടേക്കണ്ടിതാഴം, 5.15ന് ചെങ്ങോട്ടുപൊയിൽ, 5.30ന് നെല്ലേരി താഴം, 5.45ന് കാരുകുളങ്ങര, ആറിന് പന്നിക്കോട്ടൂർ, 6.30ന് കൊടോളിയിൽ സമാപിക്കും.