Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightസിറാജ് ഫ്ലൈഓവർ...

സിറാജ് ഫ്ലൈഓവർ തുരങ്കപാത പദ്ധതി മുടങ്ങിയാൽ ഉത്തരവാദി വ്യാപാരി നേതാക്കൾ –കാരാട്ട് റസാഖ് എം.എൽ.എ

text_fields
bookmark_border
സിറാജ് ഫ്ലൈഓവർ തുരങ്കപാത പദ്ധതി മുടങ്ങിയാൽ ഉത്തരവാദി വ്യാപാരി നേതാക്കൾ –കാരാട്ട് റസാഖ് എം.എൽ.എ
cancel

കൊടുവള്ളി: കൊടുവള്ളിയുടെ വികസന ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന നിർദിഷ്​ട സിറാജ് മേൽപാല പദ്ധതി യാഥാർഥ്യമാവുമെന്ന് വന്നപ്പോൾ മുമ്പെങ്ങുമില്ലാത്ത തടസ്സവാദങ്ങൾ നിരത്തി കൊടുവള്ളിയുടെ വികസനത്തെ പിന്നോട്ടടിക്കുന്നതിന് ഉത്തരവാദികൾ വ്യാപാരികളിൽപെട്ട ചില നേതാക്കളാണെന്ന് കാരാട്ട് റസാഖ് എം.എൽ.എ പറഞ്ഞു.

കൊടുവള്ളിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കൊണ്ടുവന്ന ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലു വർഷക്കാലത്തിനിടയിൽ ഓരോ ഘട്ടത്തിലും ജനപ്രതിനിധികളെയും. വ്യാപാരികളെയും, സ്ഥല ഉടമകളെയും, നാട്ടുകാരെയും, രാഷ്​ട്രീയ പാർട്ടി പ്രതിനിധികളെയും എല്ലാവരെയും വിശ്വാസത്തിലെടുത്താണ് മുന്നോട്ടു പോയിട്ടുള്ളത്.

പദ്ധതി യാഥാർഥ്യത്തിലേക്കടുക്കുമെന്ന് ബോധ്യമായപ്പോൾ വ്യാപാരി നേതാക്കളിൽ പെട്ട ഒരു വ്യക്തിയുടെ സ്വാർഥ താൽപര്യത്തിനുവേണ്ടി സംഘടനയെതന്നെ ബലിയാടാക്കുകയാണ്. ഭൂരിഭാഗം വ്യാപാരികളും പദ്ധതിക്ക് അനുകൂലമാണ്. സ്ഥലം നഷ്​ടപ്പെടുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ എതിർപ്പുമായി വന്നിരിക്കുന്നത്. വ്യാപാരി നേതാക്കൾ ഇപ്പോൾ അവതരിപ്പിക്കുന്ന ബദൽ പദ്ധതി കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് കൊണ്ടുവന്ന ദേശീയപാത വിഭാഗം മുമ്പോട്ടു ​െവച്ച വെണ്ണക്കാട് തൂക്കുപാലത്തിനടുത്തുനിന്നും ആരംഭിച്ച് പൂനൂർ പുഴക്ക് സമാന്തരമായി ജനവാസ കേന്ദ്രങ്ങളിലൂടെ കിഴക്കോത്ത് പഞ്ചായത്തിലൂടെ 30 മീറ്റർ വീതിയിലുള്ള പുതിയ റോഡാണ്.

ഈ പദ്ധതി 95 കുടുംബങ്ങളുടെ വീടും സ്ഥലവും കൃഷിഭൂമിയും അടക്കം നഷ്​ടമാവുന്ന വിധത്തിലുള്ളതാണ്. കേന്ദ്ര സർക്കാറി​െൻറ പുതിയ മാനദണ്ഡമനുസരിച്ച് 45 മീറ്ററിലേ പദ്ധതിക്ക് അനുമതി ലഭിക്കുകയുള്ളൂ. അങ്ങനെയെങ്കിൽ ഇതി​െൻറ ഇരട്ടി 200 ഓളം കുടുംബങ്ങൾ ഭവനരഹിതരും, ഏക്കർകണക്കിന് കൃഷിഭൂമിയും ഇല്ലാതാവും.

വിരലിലെണ്ണാവുന്ന ചില വ്യവസായികളുടെ സ്വാർഥ താൽപര്യത്തിനുവേണ്ടി നാടി​െൻറ വികസനത്തെ തകർക്കാൻ നോക്കുന്നവർക്ക്‌ തീർച്ചയായും കാലം മാപ്പ് തരില്ലെന്നും കാരാട്ട് റസാഖ് എം.എൽ.എ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siraj fly overkarat rasaqKozhikode News
Next Story