Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightജിന്റോ ചികിത്സ സഹായ...

ജിന്റോ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു

text_fields
bookmark_border
jinto
cancel
camera_alt

ജി​ന്റോ

കൊ​ടു​വ​ള്ളി: ഇ​രു വൃ​ക്ക​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മാ​നി​പു​ര​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി കാ​പ്പു​മ്മ​ൽ പ​റ​യ​രു​ക​ണ്ടി ജ​യ​ച​ന്ദ്ര​ന്റെ മ​ക​ൻ ജി​ന്റോ​യു​ടെ (29) ചി​കി​ത്സ​ക്കാ​യി നാ​ട്ടു​കാ​ർ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു.

ജി​ന്റോ​യു​ടെ വൃ​ക്ക മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ ഭീ​മ​മാ​യ സാ​മ്പ​ത്തി​ക ചെ​ല​വ് ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ ജ​യ​ച​ന്ദ്ര​നും കു​ടും​ബ​ത്തി​നും താ​ങ്ങാ​നാ​വാ​ത്ത​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​ത്.

എം.​കെ. രാ​ഘ​വ​ൻ എം.​പി, എം.​കെ. മു​നീ​ർ എം.​എ​ൽ.​എ, കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വെ​ള്ള​റ അ​ബ്ദു, മു​ൻ എം.​എ​ൽ.​എ കാ​രാ​ട്ട് റ​സാ​ഖ്, കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് ബാ​വ ചെ​യ​ർ​മാ​നും കെ.​പി. വി​നീ​ത് കു​മാ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റും എം. ​അ​ജി​ത്കു​മാ​ർ ട്ര​ഷ​റ​റു​മാ​യാ​ണ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​ത്. കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് മാ​നി​പു​രം ശാ​ഖ​യി​ൽ 40137101053708 ന​മ്പ​റി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. IFSC code: KLGBOO40137.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreatmentFinancial helpKozhikode newsJinto
News Summary - Jinto-treatment support committee formed
Next Story