കൊടുവള്ളിയിൽ വീണ്ടും അന്തർ സംസ്ഥാന തൊഴിലാളിയെ മോഷ്ടാക്കൾ റോഡിൽ വലിച്ചിഴച്ചു
text_fieldsമർദ്ദനമേറ്റ നജ്മുൽ ശൈഖ്
കൊടുവള്ളി: മോഷണം ചെറുക്കുന്നതിനിടെ കൊടുവള്ളിയിൽ അന്തർ സംസ്ഥാന തൊഴിലാളിയെ സ്കൂട്ടറിലെത്തിയ മോഷ്ടാക്കൾ റോഡിൽ വലിച്ചിഴച്ചു. ഝാർഖണ്ഡ് സ്വദേശിയായ നജ്മുൽ ശൈഖിനാണ് (35) ദുരനുഭവം. കൊടുവള്ളിക്കടുത്ത് മദ്റസ ബസാറിൽ വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ഇവിടെയുള്ള സി.പി ബിൽഡിങ്ങിൽ മൂന്ന് മുറികളിലായാണ് തൊഴിലാളികൾ താമസിക്കുന്നത്. രണ്ട് സ്കൂട്ടറിലായി മൂന്നു പേരാണ് മോഷണത്തിനെത്തിയത്. നജ്മുൽ ശൈഖ് താമസിക്കുന്ന മുറിയുടെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ 10,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 5,000 രൂപയും എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഞെട്ടി ഉണർന്ന നജ്മുൽ ശൈഖ് മോഷ്ടാക്കളെ തടഞ്ഞു. കുതറിയോടി സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളുടെ പിന്നാലെ നജ്മുൽ ഓടി.
സ്കൂട്ടറിന് പിന്നിലിരുന്നയാളുടെ തോളിൽ പിടിച്ചെങ്കിലും അമിതവേഗത്തിൽ മുന്നോട്ടെടുത്ത സ്കൂട്ടർ നജ്മുൽ ശൈഖിനെ ദേശീയപാതയിലൂടെ എറെ ദൂരം വലിച്ചിഴച്ചു. പിന്നെ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ശരീരമാകെ പരിക്കേറ്റ നജ്മുൽ ശൈഖ് നാട്ടുകാരെ വിവരമറിയിക്കുകയും കെട്ടിട ഉടമ സി.പി.റഷീദിെൻറ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട ഫോണും സി.സി.ടിവിയിൽ പതിഞ്ഞ സ്കൂട്ടറിെൻറ ചിത്രങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.
ജൂലൈ രണ്ടിന് സമാനമായ രീതിയിൽ കിഴക്കോത്ത് എളേറ്റിൽ വട്ടോളിയില്‍ കവര്‍ച്ചക്കെത്തിയ സംഘം ബിഹാര്‍ സ്വദേശി അലി അക്ബറിനെ (23)ബൈക്കില്‍ വലിച്ചിഴച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

