Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightആരോപണം നിയമപരമായും...

ആരോപണം നിയമപരമായും രാഷ്​ട്രീയമായും നേരിടും -കാരാട്ട് റസാഖ് എം.എൽ.എ

text_fields
bookmark_border
ആരോപണം നിയമപരമായും രാഷ്​ട്രീയമായും നേരിടും -കാരാട്ട് റസാഖ് എം.എൽ.എ
cancel

കൊടുവള്ളി: സ്വർണക്കടത്ത്​ കേസ്​ പ്രതി സന്ദീപ്​ വാര്യരുടെ ഭാര്യ സൗമ്യ നൽകിയ മൊഴി തള്ളി കാരാട്ട് റസാഖ് എം.എൽ.എ. ആരോപണം നിയമപരമായും രാഷ്​ട്രീയമായും നേരിടുമെന്നും എം.എൽ.എ മാധ്യമത്തോട് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അസംബന്ധമാണ്. സ്വര്‍ണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ല. കേസിലെ പ്രതികളെ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്​ട്രീയ ഗൂഢാലോചനയാണെന്നും ഗൂഢാലോചനക്ക് പിന്നില്‍ മുസ്‍ലിം ലീഗിലെ ചിലരാണെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു. തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ല. മൂന്നുമാസത്തിനിടയില്‍ യാഥാര്‍ഥ പ്രതികളെ പല ഏജന്‍സികൾ ചോദ്യം ചെയ്തപ്പോഴും ത​െൻറ പേര് പരാമര്‍ശിച്ചിട്ടില്ല. കേസില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ എം.എല്‍.എയായ തന്നെ ആണ് അറസ്​റ്റ്​ചെയ്യേണ്ടതെന്നും പ്രതികളെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി. മൊഴി നൽകേണ്ടത്​ പ്രതികളാണെന്നും പ്രതിയുടെ ഭാര്യ മൊഴി നൽകിയത്​ രാഷ്​ട്രീയപ്രേരിതമാണെന്നും റസാഖ്​ കൂട്ടിച്ചേർത്തു. മുസ്​ലിം ലീഗിലെ ചിലർ ബി.ജെ.പിയെ കൂട്ടുപിടിച്ച് തനിക്കെതിരെ നടത്തുന്ന രാഷ്​ട്രീയ കളികളുടെ ഭാഗമാണിത്.

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ നടത്തുന്ന കളികളാണിത്​. ലീഗിൽനിന്നും മാറിച്ചിന്തിച്ച്​ പ്രവർത്തിക്കുന്നതുകൊണ്ട്​ ചിലപ്പോൾ തനിക്കെതിരെ ഗൂഢാലോചനയുണ്ടായേക്കാമെന്നും കാരാട്ട് റസാഖ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFKarat Razak MLAGold smuggling case
Next Story