നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ്: ഫൈസൽ കാരാട്ട് വിട്ടുനിന്നു
text_fieldsകൊടുവള്ളി: നഗരസഭയിൽ ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ തെരഞ്ഞെടുപ്പിൽ ഡിവിഷൻ 15 ചുണ്ടപ്പുറത്തെ സ്വതന്ത്രൻ ഫൈസൽ കാരാട്ട് വിട്ടു നിന്നു.
തിങ്കളാഴ്ച രാവിലെ 11ന് നഗരസഭ കോൺഫറൻസ് ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്. യു.ഡി.എഫിനും എൽ.ഡി.എഫിനും ചെയർമാൻ സ്ഥാനത്തേക്ക് സ്ഥാനാർഥികൾ വരുകയും മത്സരം വോട്ടിങ്ങിലേക്ക് മാറുകയും ചെയ്തതോടെ ബാലറ്റ് പേപ്പർ വാങ്ങിക്കാതെ ഫൈസൽ ഹാൾ വിട്ട് പോവുകയായിരുന്നു.
ഉച്ചക്ക് ശേഷം നടന്ന ഡെപ്യൂട്ടി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ 35 കൗൺസിലർമാരും പങ്കെടുത്തപ്പോൾ ഫൈസൽ യോഗത്തിൽ പങ്കെടുക്കാതെ വിട്ട് നിന്നു. ഒരു മുന്നണിയുടേയും ഭാഗമല്ലാത്തതിനാലാണ് വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നതെന്നാണ് പറയുന്നത്. ഫൈസൽ മത്സരിച്ച ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഒ.പി. റഷീദിന് പൂജ്യം വോട്ട് ലഭിച്ചത് ചർച്ചയാവുകയും സി.പി.എം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.

